പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കുമെന്ന് ജ്യോത്സ്യന്റെ പ്രവചനം : ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ തീ കൊളുത്തി

പെണ്‍കുഞ്ഞിന് ജന്മം നല്‍കുമെന്ന ജ്യോത്സ്യന്റെ പ്രവചനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് ഈ വിചിത്ര സംഭവം നടന്നത്.ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്നതെങ്കിലും പുറത്തറിയുന്നത് ഇപ്പോഴാണ്.
ഗിരിജ എന്ന യുവതിയെയാണ് ഭര്‍ത്താവ് തന്ത്ര ശ്രീനിവാസലുവം വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ആദ്യം ജനിച്ചതും പെണ്‍കുട്ടിയായിരുന്നു.
രണ്ടാമത് ഗര്‍ഭിണിയായ യുവതിക്ക് പെണ്‍കുട്ടി ജനിക്കുമെന്നറിഞ്ഞപ്പോള്‍ ഗര്‍ഭച്ഛിദ്രത്തിന് ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി വഴങ്ങാതിരുന്നതിനെത്തുടര്‍ന്നാണ് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. യുവതിയുടെ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























