കാമം തീര്‍ക്കാന്‍ സുഹൃത്തിന്റെ കാമുകി, ബലാത്സംഗശ്രമം ചെറുത്ത പത്തൊമ്പതുകാരിയായ സുഹൃത്തിന്റെ കാമുകിയെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

മുംബൈ സ്വദേശിനിയായ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ അഗര്‍വാളാണ് കാമുകന്റെ സുഹൃത്തായ ദീപക് വാംഗ്രിയുടെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഐശ്വര്യയുടെ കാമുകന്‍ സൊഹൈല്‍ ശൈഖിന്റെ കൂട്ടുകാരനായ ദീപക് വാംഗ്രിയാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഐശ്വര്യയെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഐശ്വര്യയുടെ ശരീരത്തില്‍ 17 മുറിവുകള്‍ ഉണ്ടെന്നു പോലീസ് പറഞ്ഞു.
ദീപക് താമസിക്കുന്ന ഫ്ളാറ്റില്‍ ഐശ്വര്യയും സൊഹൈലും ഇടയ്ക്കിടെ കാണാറുണ്ടെന്ന് പോലീസ് പറഞ്ഞു. പച്ചക്കറിക്കച്ചവടക്കാരനായ ദീപക്കും ഭാര്യയും പുറത്തുപോകുന്ന സമയത്താണ് ഇവര്‍ എത്താറുള്ളത്. വെള്ളിയാഴ്ച ഐശ്വര്യ വന്നപ്പോള്‍ ഫ്‌ളാറ്റിലുണ്ടായിരുന്ന ദീപക് തന്റെ ഇംഗിതം അറിയിച്ചപ്പോള്‍ ഐശ്വര്യ എതിര്‍ത്തു. ബലാത്സംഗശ്ര ചെറുക്കുകയും ചെയ്തു. പ്രകോപിതനായ ദീപക് മഴുവെടുത്ത് ഐശ്വര്യയെ വെട്ടിക്കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിനുശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ദീപക്കിനെ വഴിയില്‍വെച്ച് സൊഹൈലാണ് തടഞ്ഞുനിര്‍ത്തിയത്. നാട്ടുകാരെ വിളിച്ചുകൂട്ടി സൊഹൈല്‍ തന്നെയാണ് പ്രതിയെ പോലീസ് സ്റ്റേഷനിലെത്തിച്ചത്. ഐശ്വര്യ തന്റെ ബാല്യകാല സുഹൃത്തായിരുന്നെന്ന് സൊഹൈല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























