Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

അഗതികളുടെ അമ്മ ഇനി അള്‍ത്താരയില്‍

04 SEPTEMBER 2016 03:28 PM IST
മലയാളി വാര്‍ത്ത

അഗതികളുടെ അമ്മ ഇനി ലോകത്തിന്റെ വിശുദ്ധ മദര്‍. കൊല്‍ക്കൊത്തയിലെ തെരുവുകളില്‍ ദരിദ്രരുടെയും രോഗികളുടെയും കണ്ണീരൊപ്പി കടന്നുപോയ മദര്‍ തെരേസയെ ഇനി അള്‍ത്താരയില്‍ ലോകം വണങ്ങും. മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. 'കൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസ' എന്ന പേരില്‍ മദര്‍ ഇനി സഭയില്‍ തിളങ്ങും. സ്വന്തം ജീവിതം കൊണ്ട് ലോകത്തിനു കാരുണ്യത്തിന്റെ മാതൃകയായ അമ്മയെ 'കരുണയുടെ വര്‍ഷ'ത്തില്‍ തന്നെയാണ് സഭ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്.
വിശുദ്ധ ബലിയുടെ മധ്യേ വിശുദ്ധ സംഘത്തിന്റെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചാണ് പരിശുദ്ധ പിതാവ് മദറിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. ''പരിശുദ്ധവും അവിഭക്തവുമായ ത്രിത്വത്തിന്റെ മഹത്വത്തിനു വേണ്ടിയും കത്തോലിക്കാ വിശ്വാസത്തിന്റെ ഉയര്‍ച്ചയ്ക്കും ക്രിസ്തീയ ജീവിതത്തിന്റെ വര്‍ധനവിനും ക്രിസ്തുവിന്റെ അധികാരത്തില്‍ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും എന്നെ ഭരമേല്പിച്ച അധികാരത്താലും എന്റെ പ്രാര്‍ത്ഥനയില്‍ ലഭ്യമായ എല്ലാ സഹായത്തിലും സഹോദരരായ മെത്രാന്മാരോടു നടത്തിയ അന്വേഷണത്തിനും ശേഷം മദര്‍ തെരേസയെ 'കൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസയായി' ഉയര്‍ത്തുന്നു'വെന്ന് പിതാവ് പ്രഖ്യാപിച്ചു. മദര്‍ തെരേസയെ ലോകം മുഴുവന്‍ വണങ്ങുന്നതിനുള്ള അനുമതിയാണ് സാര്‍വ്വത്രിക സഭയ്ക്ക് പരിശുദ്ധ പിതാവ് നല്‍കിയത്.
തുടര്‍ന്ന് കൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് അള്‍ത്താരയിലേക്ക് ആനയിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ മദര്‍ സി.പ്രേമയും ഒരു സഹോദരിയും ചേര്‍ന്നാണ് ഭൗതികദേഹം അള്‍ത്താരയില്‍ എത്തിച്ചത്. തുടര്‍ന്ന് സഭയ്ക്ക് വേണ്ടി കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ മാര്‍പാപ്പയ്ക്ക് നന്ദി അറിയിച്ചു. പ്രഖ്യാപനം ഡിക്രിയായി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും പിതാവ് അംഗീകരിക്കുകയും ചെയ്തതോടെ നാമകരണ ചടങ്ങ് അവസാനിച്ചു. വിശുദ്ധ ബലി തുടരുകയാണ്.
ഇന്ത്യന്‍ സമയം ഒന്നരയോടെ വിശുദ്ധ പദവി ചടങ്ങുകള്‍ ആരംഭിച്ചത്. ജപമാലയാണ് ആദ്യം ചൊല്ലിയത്. തുടര്‍ന്ന് ഗായകസംഘം പ്രവേശന ഗാനം ആലപിച്ചു. കരുണയുടെ വര്‍ഷത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ ഗാനമാണ് ആലപിച്ചത്. ഗാനാലാപനത്തിന്റെ അന്ത്യത്തില്‍ മാര്‍പാപ്പ അള്‍ത്താരയിലേക്ക് പ്രവേശിച്ചു.
10.30 ഓടെ ബസിലിക്കയുടെ മുന്നില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ വിശുദ്ധ കുര്‍ബാന ആരംഭിച്ചു. കാരുണ്യ വര്‍ഷത്തിനു വേണ്ടി പ്രത്യേകം തയാറാക്കിയ പ്രവേശന ഗാനത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. അല്‍ബേനിയ, ഫ്രഞ്ച്, ബംഗാളി, പോര്‍ച്ചുഗീസ്, ചൈനീസ് ഭാഷകളില്‍ മധ്യസ്ഥ പ്രാര്‍ത്ഥന ചൊല്ലി. തുടര്‍ന്ന് നടന്ന കുര്‍ബാന മധ്യേയായിരുന്നു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങുകള്‍.
കുര്‍ബാന മധ്യേ മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശദുധരുടെ നിരയിലേക്ക് പേര് വിളിച്ചു. 'കൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസ' എന്നായിരിക്കും മദര്‍ പിന്നീട് അറിയപ്പെടുക. സഭയില്‍ രണ്ട് വിശുദ്ധ തെരേസമാര്‍ വേറെയുള്ളതിനാലാണ് കൊല്‍ക്കൊത്തയിലെ തെരേസയായി അറിയപ്പെടാനുള്ള ഭാഗ്യം മദറിന് കൈവന്നത്.
ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പത്തു ലക്ഷത്തോളം പേര്‍ വത്തിക്കാന്‍ നഗരത്തില്‍ എത്തിയിട്ടുണ്ടെന്ന് കണക്ക്. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരു ലക്ഷത്തോളം ഇരിപ്പിടങ്ങളും സജ്ജമാക്കി. ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് വിശ്വാസ ലക്ഷങ്ങള്‍ സെന്റ് പീറ്റേഴ്‌സ ബസിലിക്കയില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. 13 ലോകരാജ്യങ്ങളുടെ തലവന്മാര്‍ ചടങ്ങിനെത്തിയിട്ടുണ്ട്. അഗതികളുടെ അമ്മയായ മദറിനെ 'കാരുണ്യ വര്‍ഷ'ത്തിന്റെ ഭാഗമായാണ് കത്തോലിക്കാ സഭ വിശുദ്ധയായി ഉയര്‍ത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (4 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (6 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (6 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (7 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (7 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (7 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (7 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (7 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (7 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends