പതിവ് ബ്രാന്‍ഡ് ഓര്‍ഡര്‍ ചെയ്തു ; വന്നത് പോലീസ്, തടവ് ചാടിയ ജയില്‍പുള്ളിയെ കുടുക്കിയത് തുടര്‍ച്ചയായ മദ്യപാനം

മദ്യപാന ശീലം വരുത്തിയ വിന, പതിവ് ബ്രാന്‍ഡ് ഓര്‍ഡര്‍ ചെയ്തു കാത്തിരുന്നപ്പോള്‍ വന്നത് പോലീസ് ബംഗളൂരുവില്‍ നിന്നാണ് രസകരമായ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. തടവ് ചാടിയ ജയില്പുള്ളിയെ പോലീസുകാര്‍ വളഞ്ഞിട്ടു പിടിച്ചത് സ്ഥിരമായി എത്തിയിരുന്ന ബാറില്‍ നിന്ന്. ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് തടവു ചാടിയ മോഷണക്കേസ് പ്രതിയായ ഡേവിഡ് കുമാറിനെയാണ് (21) പോലീസ് ബാറില്‍ നിന്നും പിടികൂടിയത്.
ജയില്‍ പച്ചക്കറിയുമായ വന്ന ലോറിയില്‍ കയറിയാണ് ഡേവിഡ് കുമാര്‍ ഓഗസ്റ്റ് 31 നു ജയില്‍ ചാടിയത്. ജയിലില്‍ നിന്നും രക്ഷപ്പെട്ട ഡേവിഡ് ഗദ്ദനഹള്ളിയിലെ ഒരു ബാറില്‍ സ്ഥിരമായി മദ്യപിക്കാന്‍ എത്താറുണ്ടായിരുന്നെന്ന വിവരം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് കരുതിക്കൂട്ടി ഡേവിഡ്‌സണ്‍ വലയിലാക്കിയത്.
ശനിയാഴ്ച രാവിലെ പോലീസുകാര്‍ വേഷം മാറി ബാറില്‍ ഡേവിഡ് വരുന്നതിനു മുന്‍പ് തന്നെ സ്ഥലം പിടിച്ചിരുന്നു. ബാറിലെത്തി സ്ഥിരം ബ്രാന്‍ഡ് ഓര്‍ഡര്‍ ചെയ്ത ഡേവിഡ് അപകടം മനസിലാക്കി ഓടി രക്ഷപ്പെടുന്നതിനു മുന്‍പ് തന്നെ പോലീസ് വളഞ്ഞു പിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























