അശ്ലീല സി.ഡി വിവാദം: എഎപി മുന്‍ മന്ത്രി സന്ദീപ്കുമാറിനെ റിമാന്റ് ചെയ്തു

അശ്ലീല സി.ഡി വിവാദത്തില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി മുന്‍ മന്ത്രി സന്ദീപ് കുമാറിനെ ഡല്‍ഹി കോടതി മൂന്നു ദിവസത്തേക്ക് റിമാന്റ് ചെയ്തു. യുവതിയെ ലഹരി മരുന്ന് നല്‍കി അബോധാവസ്ഥയില്‍ ആക്കിയതിനുശേഷം പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തുകയും ചെയ്തുവെന്ന കേസിലാണ് നടപടി.
ശനിയാഴ്ച ഡല്‍ഹി പൊലീസിനു മുമ്പാകെ കീഴടങ്ങിയ സന്ദീപ് കുമാറിനെ ഞായറാഴ്ച രോഹിണി ജില്ലാ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
റേഷന്‍ കാര്‍ഡ് നല്‍കാമെന്നു പറഞ്ഞായിരുന്നു മന്ത്രിയായിരുന്ന സന്ദീപ് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. സംഭവം വിവാദമായതോടെ മന്ത്രിസഭയില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ഇതിനുപിന്നാലെ സന്ദീപ് കുമാര്‍ കീഴടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha
























