ജി 20: പാകിസ്താനെതിരെ പരോക്ഷ വിമര്‍ശവനുമായി നരേന്ദ്ര മോദി

ചൈനയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പാകിസ്താനെതിരെ പരോക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദക്ഷിണേഷ്യന്‍ രാജ്യമാണ് ഭീകരവാദം വ്യാപിപ്പിക്കുന്നതെന്നും തീവ്രവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ ബ്രിക്‌സ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും മോദി പാകിസ്താനെതിരെ പരോക്ഷ വിമര്‍ശം നടത്തിയിരുന്നു. ബാങ്കോ, ആയുധ നിര്‍മ്മാണ ശാലകളോ ഇല്ലാത്ത ഭീകരവാദികള്‍ക്ക് ആരാണ് പണം നല്‍കുന്നതെന്ന് വ്യക്തമാണെന്നും മോദി ചൂണ്ടിക്കാട്ടി. ഭീകരവാദത്തിന് എതിരെ പോരാടുക മാത്രമല്ല, അവര്‍ക്ക് പിന്തുണ നല്‍കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.
കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന വധിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. പാകിസ്താനെതിരെയും ഭീകരാവാദത്തിനെതിരെയും ഉച്ചകോടിയില്‍ മോദി നടത്തിയ വിമര്‍ശം പ്രശ്‌നത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നല്‍കും.
https://www.facebook.com/Malayalivartha
























