ബിഹാറിലെ വെള്ളപ്പൊക്കത്തില്‍ മരണ സംഖ്യ 204 ആയി

ബിഹാറിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 204 ആയി. തിങ്കളാഴ്ച ആറു പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഇത്രയും ഉയര്‍ന്നത്. ബാഗല്‍പൂര്‍, കഹാഗരിയ എന്നിവിടങ്ങളിലാണ് ആറു പേര്‍ മരിച്ചതെന്ന് ദുരന്തനിവാരണസേന അറിയിച്ചു.
കനത്തമഴയില്‍ ഗംഗ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങള്‍ വെള്ളത്തിലാകുകയായിരുന്നു. 2,189 ഗ്രാമങ്ങളിലായി 40 ലക്ഷം ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.
https://www.facebook.com/Malayalivartha
























