പ്രമേഹരോഗിയായ യുവതി ആറു കിലോ ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കി

ഹൈദരാബാദില്‍ പ്രമേഹരോഗിയായ യുവതി ആറു കിലോ തൂക്കമുള്ള കുഞ്ഞിന് ജന്മം നല്‍കി. ഹൈദരാബാദ് ബോരബന്ദ സ്വദേശിയായ ഷബാന ബീഗം എന്ന യുവതിയാണ് ആറുകിലോ ഭാരമുള്ള ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ കുട്ടിക്ക് അഞ്ചു കിലോ ഭാരമുണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ കണക്കാക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച ആറു കിലോ ഭാരമുള്ള കുട്ടിക്കു ഷബാന ജന്മം നല്‍കുകയായിരുന്നു.
സാധാരണയായി 2.5 മുതല്‍ 3.5 കിലോഗ്രാം വരെയാണ് ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികളുടെ ശരാശരി ഭാരം. പ്രമേഹരോഗികളായ അമ്മമാരില്‍ ഇത് നാലു കിലോഗ്രാം വരെ എത്താറുണ്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെങ്കിലും ഇരുവരും നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























