ഗുല്‍ബര്‍ഗ റാഗിംഗ് കേസിലെ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ കോടതി അനുമതി നല്‍കി

ഗുല്‍ബര്‍ഗ റാഗിംഗ് കേസില്‍ പ്രതികളായ ലക്ഷ്മിക്കും ആരതിക്കും പരീക്ഷയെഴുതാന്‍ സെഷന്‍സ് കോടതി അനുമതി നല്‍കി. രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതിനാണ് അനുമതി.
ഗുല്‍ബര്‍ഗ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജിലെ ദളിത് വിദ്യാര്‍ത്ഥിനി എടപ്പാള്‍ സ്വദേശി അശ്വതിയെ റാംഗിനിരയാക്കിയ കേസിലാണ് ആരതിയും ലക്ഷ്മിയും അറസ്റ്റിലായത്. ഒന്നാം പ്രതി ഇടുക്കി സ്വദേശി കൃഷ്ണപ്രിയയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. നാലും അഞ്ചും പ്രതികളായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഒളിവിലാണ്.
https://www.facebook.com/Malayalivartha
























