പുത്തൂരില്‍ ജന്മദിനം ആഘോഷിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം : അഞ്ചുപേര്‍ അറസ്റ്റില്‍

പുത്തൂരിലെ ഹോം സ്‌റ്റേയില്‍ ജന്മദിനം ആഘോഷിക്കുകയായിരുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ അതിക്രമം നടത്തിയ മുതിര്‍ന്ന അഞ്ചുപേര്‍ അറസ്റ്റിലായി.
പുത്തൂര്‍ താലൂക്ക് ഒലമൊഗറുവിലെ അസീസുദ്ദീന്‍ അക്തര്‍, മുഹമ്മദ് മുക്താര്‍, കുംബ്രയിലെ സലാം എന്ന സലാമുദ്ദീന്‍, കഡ്ത്തിമാറി മുഹമ്മദ് റഫീഖ്, മുഹമ്മദ് ആസിഫ് എന്നിവരാണ് അറസ്റ്റിലായത്.
ഒലമൊഗറു ഗ്രാമത്തിലെ ഗ്രീന്‍വാലി ഹോളിഡേ ഹോമില്‍ ജന്മദിനം ആഘോഷിക്കാനെത്തിയ രണ്ട് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും നേരെയാണ് ഇവര്‍ അതിക്രമം നടത്തിയത്.ഹോംസ്‌റ്റേയില്‍ അതിക്രമിച്ച് കയറിയ ഇവര്‍ കുട്ടികളെ മര്‍ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് പുത്തൂര്‍ റൂറല്‍ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ഖാദറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അക്രമം നടത്തിയവരെ അറസ്റ്റുചെയ്തു
https://www.facebook.com/Malayalivartha
























