പാവപ്പെട്ടവര്‍ക്ക് സൗജന്യ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുമായി അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയെ വീണ്ടും അധികാരത്തിലേറ്റിയാല്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ്. 2017 ല്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അദ്ദേഹത്തിന്റ ഈ പ്രഖ്യാപനം.
ഉത്തര്‍പ്രദേശാണ് ഏറ്റവുമധികം ലാപ്‌ടോപ്പുകള്‍ സൗജന്യമായി നല്‍കിയ സംസ്ഥാനം. 18 ലക്ഷം ലാപ്‌ടോപുകളാണ് ഞങ്ങളുടെ ഭരണകാലത്ത് വിതരണം ചെയ്തത്. വീണ്ടും ഭരണത്തിലെത്തിയാല്‍ ഒരു മാസത്തിനകം ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ഷിക വരുമാനം രണ്ടു ലക്ഷത്തില്‍ കവിയാത്ത സ്വകാര്യമേഖലയില്‍ ജോലിയുള്ള 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് ഈ അവസരം ലഭിയ്ക്കുക. ജനങ്ങളെയും സര്‍ക്കാരിനെയും പരസ്പരം ബന്ധിപ്പിക്കാനുള്ള കണ്ണിയായി സ്മാര്‍ട്ട് ഫോണിനെ മാറ്റുകയെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha
























