ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ്; ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പൂഞ്ച് മേഖലയില്‍ പാകിസ്ഥാന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് പാക് വെടിവെയ്പ്പ്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. പാക് സൈന്യം തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും പ്രയോഗിച്ചാണ് ആക്രമണം നടത്തിയത്. എന്നാല്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. വെടിവയ്പ്പുണ്ടായതായി സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
പുലര്‍ച്ചെ 12.10ഓടെയാണ് വെടിവയ്പ്പുണ്ടായത്. തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം അതേ രീതിയില്‍ തിരിച്ചടിച്ചതായി സൈനിക വക്താവ് പറഞ്ഞു. അവസാന റിപ്പോര്‍ട്ട് ലഭിക്കുംവരെ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്നും വക്താവ് പറഞ്ഞു
https://www.facebook.com/Malayalivartha
























