കെജ്‌രിവാള്‍ തട്ടിപ്പുകാരന്‍: മാര്‍ക്കണ്ഡേയ കട്ജു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തട്ടിപ്പുകാരനെന്ന് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കട്ജുവിന്റെ വിമര്‍ശനം. ആം ആദ്മി പാര്‍ട്ടിയില്‍ തുടക്കത്തില്‍ തനിക്ക് വിശ്വാസമായിരുന്നുവെന്നും എന്നാല്‍ പിന്നീട് കേജരിവാള്‍ അടക്കമുള്ളവര്‍ തട്ടിപ്പുകാര്‍ക്ക് പാദസേവ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കളങ്കിതര്‍ക്കൊപ്പം നില്‍ക്കാത്തതുകൊണ്ടാണ് കേജരിവാള്‍ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതെന്നും പഞ്ചാബിലെ ജനങ്ങള്‍ നവജ്യോത് സിദ്ദുവിന്റെ ആവാസ് ഇ പഞ്ചാബിനെയാണ് തെരഞ്ഞെടുക്കേണ്ടതെന്നും കട്ജു പറഞ്ഞു.
https://www.facebook.com/Malayalivartha
























