ഓവര്‍ടേക്കിങ് അനുവദിക്കാത്തതിനാല്‍ ബൈക്ക് യാത്രികന് ബി.ജെ.പി നേതാവിന്റെ മകന്റെ മര്‍ദ്ദനം

ഓവര്‍ടേക്കിങ് അനുവദിക്കാത്തതിന് ബൈക്ക് യാത്രികന് ബി ജെ പി നേതാവിന്റെ മകന്റെ ക്രൂരമര്‍ദ്ദനം. ചത്തീസ്ഗഡിലെ റായ്പൂരിനടുത്ത് ഖേര്‍ഖട്ടയിലായിരുന്നു സംഭവം. നടുറോഡില്‍ വെച്ച് നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും ഇപ്പോള്‍ ബി.ജെ.പി നേതാവുമായ മന്തൂറാം പവാറിന്റെ മകന്‍ നന്നു പവാറാണ് മര്‍ദ്ദിച്ചത്. കാറില്‍ സുഹൃത്തുക്കളുമായി സഞ്ചരിക്കുകയായിരുന്ന തന്റെ കാര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ കഴിയാത്തതിന് റോഡിലൂടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ കാറില്‍ നിന്നും ഇറങ്ങി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് നടപടിയൊന്നും ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha
























