പത്മ പുരസ്‌കാരങ്ങള്‍ ഇനി പൊതുജനത്തിനും നിര്‍ദേശിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും നിര്‍ദേശിക്കാം. പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരുന്നിട്ടും വിവരങ്ങള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ കഴിയാത്തതിന്റെ പേരില്‍ പുരസ്‌കാരം ലഭിക്കാതെ പോയ അനേകംപേര്‍ നമ്മുടെ രാജ്യത്തുണ്ട്. ഇതിനൊരു പരിഹാരമായിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി. ഓണ്‍ലൈന്‍ ആയിട്ടാണ് നാമനിര്‍ദേശം ചെയ്യേണ്ടത്.
ഇത്തരത്തില്‍ നാമനിര്‍ദേശം ചെയ്യുന്നവര്‍ അവരുടെ ആധാര്‍ നമ്പറും നല്‍കണം. ആളുകളുടെ വിശ്വാസീയത ഉറപ്പുവരുത്തുന്നതിനാണിത്.
പ്രമുഖമായ പുരസ്‌കാര നിര്‍ണയത്തിന് ജനങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നത് ആദ്യമായാണ്. കഴിവുകളുള്ള അധികം അറിയപ്പെടാത്തവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് കരുതപ്പെടുന്നു.
നിലവില്‍ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയ്ക്കും ഭാരതരത്‌നം, പത്മവിഭൂഷണ്‍ ബഹുമതി ലഭിച്ചവര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, എംപിമാര്‍ തുടങ്ങിയവര്‍ക്കുമാണ് നാമനിര്‍ദേശം നല്‍കാന്‍ അനുവാദമുള്ളത്.
https://www.facebook.com/Malayalivartha
























