ഗുജറാത്തില്‍ കച്ചവടക്കാരനെ യുവാക്കള്‍ അടിച്ചു കൊലപ്പെടുത്തി

ഗുജറാത്തിലെ ഭാവ്‌നഗറില്‍ ഒരു കൂട്ടം യുവാക്കള്‍ കച്ചവടക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തി. എട്ടുപേര്‍ ചേര്‍ന്ന് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമീപത്തെ സെക്യൂരിറ്റി ക്യാമറയിലാണ് പതിഞ്ഞത്. ഭവ്‌നഗറിലെ പച്ചക്കറി കച്ചവടം നടത്തുന്ന റഫീഖ് ഹുസൈന്‍ ആണ് കൊല്ലപ്പെട്ടത്.
ഇയാള്‍ 25 ലക്ഷം രൂപക്ക് വീട് വാങ്ങിയിരുന്നു. കച്ചവടം നടന്നതിന് പണം വേണമെന്ന് ഒരു കൂട്ടം ചെറുപ്പക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ കയ്യില്‍ പണമില്ലെന്നും വായ്പയെടുത്താണ് വീട് വാങ്ങിയതെന്നും ഇയാള്‍ യുവാക്കളെ അറിയിച്ചു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്ന് കരുതുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും സംഭവത്തിന് ഉത്തരവാദികളാരെന്ന് വ്യക്തമായെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

https://www.facebook.com/Malayalivartha