ധാക്കയില്‍ ഫാക്ടറിക്ക് തീപിടിച്ച് 15 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ബംഗ്ലാദേശിലെ ഗാസിപുരിലുള്ള പാക്കേജിംഗ് ഫാക്ടറിയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ കുറഞ്ഞത് 15 പേര്‍ മരിക്കുകയും എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണ നിരക്ക് ഉയരാന്‍ സാധ്യതയുള്ളതായി ടോങ്ങി ആശുപത്രിയിലെ ഡോക്ടര്‍ പര്‍വേസ് മിയ പറഞ്ഞു.
വ്യാവസായിക മേഖലയായ ടോങ്ങിയിലുള്ള താംപാക്കോ ഫോയില്‍ ലിമിറ്റഡില്‍ പുലര്‍ച്ചെ ആറോടെയാണ് തീപിടുത്തമുണ്ടായത്.
ഫാക്ടറിയിലെ ബോയിലര്‍(വെള്ളം തിളപ്പിക്കാനുള്ള വലിയ പാത്രം) ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുക്കുകയും കെട്ടിടത്തിന് തീപിടിക്കുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥരും സ്ഥലവാസികളുടേയും ശ്രമഫലമായാണ് തീയണയ്ക്കാന്‍ സാധിച്ചത്. ഏഴു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പൊള്ളലേറ്റവരെ ധാക്കയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























