ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്ര വ്യാപാരരംഗത്തേക്ക്

യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് ആയുര്‍വേദ, ഭക്ഷ്യ ഉത്പന്നങ്ങളോടൊപ്പം ഇനി വസ്ത്ര വ്യാപാരരംഗത്തേക്കും. പരിധാന്‍ എന്ന പേരില്‍ ഇറക്കുന്ന വസ്ത്രങ്ങളില്‍ പ്രധാനമായും ജീന്‍സും ഫോര്‍മല്‍ ഡ്രസ്സുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കി കൊണ്ടുള്ള പാശ്ചാത്യ വസ്ത്രങ്ങള്‍ക്കാണ് പതഞ്ജലി ഗ്രൂപ്പിന്റെ മുന്‍ഗണന. ഇതിലൂടെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക, ബംഗ്ലാദേശ്, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കുകയാണ് ബാബാ രാംദേവിന്റെ ലക്ഷ്യം.
താനൊരു യോഗാചാര്യനായി എന്നതുകൊണ്ട് പാശ്ചാത്യ വസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റ് കാണേണ്ടതില്ലെന്നും ആത്മീയതയോയൊപ്പം ആധുനികതയും താന്‍ ഇഷ്ടപ്പെടുന്‌നുവെന്നും ബാബാ രാംദാവ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























