തെലങ്കാനയില്‍ തെരുവു നായ്ക്കള്‍ നവജാത ശിശുവിനെ കൊന്നു തിന്നു

തെലങ്കാനയില്‍ രണ്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തെരുവു നായ്ക്കള്‍ കൊന്നു തിന്നു. ഇന്നലെ രാവിലെയാണ് പകുതിയോളം ഭാഗം കഴിച്ചതിനു ശേഷം നായ്ക്കള്‍ ഉപേക്ഷിച്ച കുട്ടിയുടെ ശരീരം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി രണ്ടു യുവതികള്‍ സംഭവം നടന്ന വിരാകാബാദ് ആര്‍.ടി.സി ബസ് ടോപ്പില്‍ ഉണ്ടായിരുന്നെന്നും ഇവര്‍ പുലര്‍ച്ചയോടെയാണ് അവിടെ നിന്നും മടങ്ങിയതെന്നും പ്രദേശത്തുണ്ടായിരുന്നവര്‍ പറയുന്നു.
അവര്‍ പോയതിനു ശേഷമാണ് കുട്ടിയെ നായ്ക്കള്‍ ആക്രമിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയവരാണ് നായ്ക്കളെ ഓടിച്ചു വിട്ടത്. അപ്പോഴേക്കും കുട്ടി കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് കേസ് രജിസ്‌ട്രേറ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























