ഇനി ക്ലാസ് കട്ട് ചെയ്താല്‍ മാതാപിതാക്കള്‍ക്ക് എസ്.എം.എസ് അലര്‍ട്ട് ലഭിക്കും; സംവിധാനം നടപ്പാക്കുന്നത് രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍

വിദ്യാര്‍ത്ഥികള്‍ ക്ലാസ് കട്ട് ചെയ്താല്‍ ഉടന്‍ അക്കാര്യം മാതാപിതാക്കളെ അറിയിക്കാന്‍ എസ്എംഎസ് അലെര്‍ട്ട് സംവിധാനവുമായി കേന്ദ്രീയ വിദ്യാലയ അധികൃതര്‍. സംവിധാനം അടുത്തമാസത്തോടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കാനാണ് പദ്ധതി.
ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസ് കട്ട് ചെയ്യുന്നത് അധ്യാപകരും മാതാപിതാക്കളും നേരിടുന്ന മുഖ്യ പ്രശ്‌നമാണ്. വീട്ടില്‍ നിന്നും പുറപ്പെട്ടിട്ടും സ്‌കൂളില്‍ എത്താത്തവരെ കണ്ടെത്തുക പ്രയാസമേറിയ കാര്യവും. സംവിധാനം കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചതെങ്കിലും ഇപ്പോഴാണ് നടപ്പാക്കാന്‍ സാധിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കാണ് എസ്എംഎസ് അലെര്‍ട്ട് സേവനം ലഭിക്കുക. വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇട്യൂട്ടോറിയല്‍ സംവിധാനം ഒരുക്കുമെന്നും കെവി അധികൃതന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും ഡേറ്റാ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യമെമ്പാടും 1100 കെവികളാണ് ഉള്ളത്. ഈ വിദ്യാലയങ്ങളില്‍ 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.
https://www.facebook.com/Malayalivartha
























