കുടിയന്‍മാര്‍ക്കൊരു സന്താഷവാര്‍ത്ത, മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി

ഇന്ത്യയില്‍ വില്‍ക്കുന്ന മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി രംഗത്ത്. ഇതുമായി ബന്ധപ്പെട്ട കരടുവിജ്ഞാപനം അതോറിറ്റി പുറത്തിറക്കി. ഓരോ തരം മദ്യത്തിലും ഉപയോഗിക്കാന്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങള്‍ വളരെ വിശദമായി ഉള്‍പ്പെടുത്തിക്കൊണ്ടാണ് കേന്ദ്രഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത് .
ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിക്കുന്നു.ഗുണനിലവാരമുള്ള മദ്യം ഉത്പാദിപ്പിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള മാനദണ്ഡങ്ങളാണ് വിജ്ഞാപനത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത്.
മാനദണ്ഡം നിലവില്‍ വന്നാല്‍ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ക്ക് മദ്യ ഉത്പാദന കേന്ദ്രങ്ങള്‍ പരിശോധിക്കാനും റെയ്ഡ് ചെയ്യാനും കഴിയും. ക്ലോറിന്‍ ഹൈഡ്രേറ്റ്, അമോണിയം ക്ലോറൈഡ് തുടങ്ങിയവ ഉള്‍പ്പെടെ മദ്യത്തില്‍ പൂര്‍ണമായും ഒഴിവാക്കേണ്ടവയുടെ പട്ടികയും നല്‍കിയിട്ടുണ്ട്.
ഇതിനിടെ ഓണക്കാലത്ത് വര്‍ധിച്ച ആവശ്യം പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്റെ ഉല്‍പാദനം വര്‍ധിപ്പിച്ചു.
https://www.facebook.com/Malayalivartha
























