കന്നട സിനിമാതാരങ്ങളെ കളിയാക്കി ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു, പോസ്റ്റിട്ട യുവാവിനെ ഒരു സംഘമാളുകള്‍ തല്ലിചതച്ചു

കന്നഡ അഭിനേതാക്കളെ കളിയാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ ചേര്‍ന്ന് പോസ്റ്റിട്ട യുവാവിനെ ബാംഗ്ലൂരില്‍ പരസ്യമായി തല്ലിച്ചതച്ചു.
തല്ലിച്ചതക്കുന്ന വീഡിയോ ഇതിനകം വൈറലായി. കാവേരി നദീജല തര്‍ക്കത്തില്‍ താരങ്ങള്‍ പ്രതിഷേധിച്ചതിനെ ആസ്പദമാക്കിയായിരുന്നു യുവാവിന്റെ പോസ്റ്റ്. ശ്രീരാമ പുരത്ത് താമസിക്കുന്ന എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥി സന്തോഷിനെയാണ് ആളുകള്‍ അക്രമിച്ചത്.
കോളേജില്‍ നിന്നും ബലമായി പിടിച്ചിറക്കിയാണ് സന്തോഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. തല്ലിയതിനോടൊപ്പം ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന് സന്തോഷിനോട് മാപ്പ് പറയാനും അവര്‍ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും മര്‍ദ്ദിച്ചവരും സന്തോഷും സ്ഥലത്ത് നിന്നും പോയിരുന്നു.
സംഭവം വൈറലായതോടെ 'വീ ഹേറ്റ് കര്‍ണാടക' എന്ന പേരില്‍ ഫെയ്‌സ് ബുക്കില്‍ ഹേറ്റ് ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























