അന്ധവിശ്വാസം അതിരുകവിഞ്ഞു; ബാധയൊഴിപ്പിക്കാനായി കുഞ്ഞിന്റെ മേല്‍ ചുട്ടുപഴൂത്ത ഇരുമ്പുദണ്ഡ് വച്ചു; കുട്ടി ഗുരുതാരാവസ്ഥയില്‍

അന്ധവിശ്വാസം കുഞ്ഞിന്റെ ജീവന് ഭീഷണിയാകുന്നു. മകന്റെ മേല്‍ കയറിയ ബാധിയൊഴിപ്പിക്കുന്നതിലേയ്ക്കായി വ്യാജസിദ്ധന്റെ നിര്‍ദേശപ്രകാരം അമ്മ ഇരുമ്പ്ദണ്ഡ് പഴുപ്പിച്ചുവച്ചു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്. അജ്മീറിലെ ബീവറിലാണ് സംഭവം. ഗ്രാമത്തിലെ ഒരു സിദ്ധന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് അമ്മ പോലീസിനോട് സമ്മതിച്ചു.
രോഗബാധിതനായ മകന്‍ സുഖംപ്രാപിക്കാതെ വന്നതോടെ അമ്മ സിദ്ധന്റെ ഉപദേശം തേടിയത്. പോഷകാഹാര കുറവും തൂക്കകുറവും മൂലം രോഗബാധിതനായ കുട്ടിയെ സിദ്ധനെ കാണിക്കുകയായിരുന്നു. പൊള്ളലേറ്റ് അവശനായ കുട്ടി ഇപ്പോള്‍ ബീവറിലെ അമൃത് കൗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാജസ്ഥാനില്‍ നാടോടി ഗാനങ്ങള്‍ ആലപിച്ച് നടക്കുന്ന പുരോഹിതന്മാരാര്‍ 'ഭോപ്പകള്‍' എന്നാ
ണറിയപ്പെടുന്നത്. മുന്‍പും അന്ധവിശ്വാസ ആചാരങ്ങളുടെ പേരില്‍ ഇവര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു
https://www.facebook.com/Malayalivartha
























