ആവി പറക്കുന്ന ഭക്ഷണവുമായി റയില്‍വേ

ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് വ്യാപക പരാതികളാണ് ഉയര്‍ന്നുവരുന്നത്. ആ പരാതിക്ക് പരിഹാരവുമായി ഇതാ റെയില്‍വേ എത്തുന്നു. തല്‍സമയം പാചകം ചെയ്ത ആവി പറക്കുന്ന രുചികരമായ ഭക്ഷണം ഓരോ രണ്ടു മണിക്കൂറിലും യാത്രക്കാര്‍ക്ക് വിളമ്പാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇതിനായി വിവിധ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കുസമീപം ബേസ് കിച്ചണുകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ കാറ്ററിങ്ങുമായി ബന്ധപ്പെട്ട യോഗത്തില്‍ റെയില്‍വേമന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ഈ കിച്ചണുകളില്‍ അതാതു സമയം തയ്യാറാക്കുന്ന ഭക്ഷണം ഓരോ രണ്ടു മണിക്കൂറിലും ട്രെയിനുകളിലെത്തിക്കും. വിമാനയാത്രക്കാര്‍ക്കുപോലും ലഭിക്കാത്ത സൗകര്യമാണിതെന്ന് മന്ത്രി പറഞ്ഞു.
മികച്ച കാറ്ററിങ് സേവനം ലഭ്യമാകുന്ന റെയില്‍വേ കേന്ദ്രങ്ങളുടെ റോഡ് മാപ്പിന് രൂപം നല്‍കാനാണ് ഐ.ആര്‍.സി.ടി.സിയുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും കാറ്ററിങ് സംഘങ്ങളുടെയും യോഗം ചേര്‍ന്നത്. ഭക്ഷണത്തിന് അമിതനിരക്ക് ഈടാക്കുന്ന പ്രശ്‌നവും ചര്‍ച്ച ചെയ്തു.
ട്രെയിന്‍ ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികളുടെ സമഗ്ര പരിഹാരത്തിന് പുതിയ കാറ്ററിങ് നയത്തിന് രൂപം നല്‍കും.
https://www.facebook.com/Malayalivartha



























