കന്നുകാലി നിരോധനത്തില്‍ സുപ്രീം കോടതിയെ അനുസരിക്കുമെന്ന് തമിഴ് നാട്

കേന്ദ്ര സര്‍ക്കാരിന്റെ അറവ് നിരോധനത്തെ സംബന്ധിച്ച് സുപ്രീം കോടതിയുടേയും മദ്രാസ് ഹൈക്കോടതിയുടോയും വിധി എന്തായാലും അതിനെ അംഗീകരിക്കുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി കെ പളനിസ്വാമി.നിയമസഭയില്‍ പ്രതിപക്ഷനേതാവ് എംകെ സ്റ്റാലിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കന്നുകാലി കശപ്പു നിരോധനവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണ് അതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടാത്തതെന്നും പളനി സാമി അറിയിച്ചു.എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തികരമാകാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി.
കന്നുകാലി കശാപ്പ് നിയന്ത്രണം വ്യക്തി സ്വതന്ത്രത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. കൂടാതെ ഈ വിഷയത്തില്‍ കാര്യക്ഷമമായല്ല മുഖ്യമന്ത്രി ഇടപെടുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മെയ് 23 നാണ് കന്നുകാലി കശാപ്പു നിരോധിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ ഉത്തരവിറക്കിയത്. ഇതെ ദിവസം തന്നെ മദ്രാസ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് നാല് ആഴ്ചത്തേക്ക് പ്രസ്തുത ഉത്തരവ് കോടതി മരവിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























