പെണ്‍വാണിഭ സംഘം പിടിയില്‍; എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ തിരഞ്ഞെടുത്ത വഴിയാണെന്ന് പിടിയിലായ കോളേജ് വിദ്യാര്‍ത്ഥിനികള്‍

സലൂണ്‍ സ്പാ മസാജ് കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം. ബ്യൂട്ടീഷന്‍ കോഴ്‌സ് കഴിഞ്ഞ ഒരു യുവതിയാണ് മറ്റുള്ള യുവതികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. സ്പായിലെത്തുന്നവരെ മറ്റു സര്‍വീസുകളുണ്ടെന്ന് പ്രലോഭിച്ച് സെക്‌സിലേക്ക് ആകര്‍ഷിക്കുന്നത് ഈ സ്ത്രീയാണ്. സ്ഥാപനം നടത്തുന്നത് ആധുനിക സൗകര്യങ്ങളിലാണ്. കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ 22 പേരാണ് അറസ്റ്റിലായത്. ഗ്രേസ് യുനിസെക്‌സ് തായ് സലൂണ്‍ ആന്‍ഡ് സ്പാ എന്ന സ്ഥാപനത്തിലായിരുന്നു റെയ്ഡ്.
ഡല്‍ഹി രോഹിണിയിലെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 10 യുവതികള്‍ ഉള്‍പ്പെടെ പന്ത്രണ്ടുപേരാണ് പിടിയിലായത്. പിടിയിലായ യുവതികളെല്ലാം 26 വയസ്സില്‍ താഴെയുള്ളവരാണ്. വേഗത്തില്‍ പണമുണ്ടാക്കാനാണ് ഇതിലേക്ക് ഇറങ്ങിയതെന്നാണ് പിടിയിലായ യുവതികള്‍ പോലീസിന് നല്‍കിയ മൊഴി.
അറസ്റ്റിലായ യുവതിയുടെ ഈ സ്ഥാപനത്തിന്റെ പ്രതിമാസം 44000 രൂപയാണ് ഇതിന്റെ വാടക.
2000 രൂപ കസ്റ്റമറില്‍ നിന്ന് ഈടാക്കി 1000 രൂപ സ്ത്രീകള്‍ക്ക് നല്‍കുകയും ബാക്കി 1000 സ്ഥാപനം ഈടാക്കുകയുമായിരുന്നു. ഈ രഹസ്യ വിവരത്തെ തുടര്‍ന്ന് കോണ്‍സ്റ്റബിളിനെ കസ്റ്റമര്‍ എന്ന വ്യാജേന ഇവിടേയ്ക്ക് അയക്കുകയായിരുന്നു. തുടര്‍ന്നാണ് എല്ലാവരുടെയും അറസ്റ്റ് നടന്നത്. സ്ഥാപനം നടത്തുന്ന മന്‍ജീത് സിങ്, സന്ദീപ് എന്നിവരും അറസ്റ്റിലായി.
https://www.facebook.com/Malayalivartha























