Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമം തടയുന്നതില്‍ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി, അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി

26 AUGUST 2017 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..

വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്

ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമം തടയുന്നതില്‍ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. എന്നാല്‍ അധികം വൈകാതെപ്രതിരോധ നടപടികള്‍ സ്വീകരിക്കാനായി. എവിടെയെല്ലാമാണു പാളിച്ചകള്‍ പറ്റിയതെന്ന് പരിശോധിക്കും. വിധി വരുന്നതിനു മുന്‍പ് റാം റഹീമിന്റെ അനുയായികളെ പഞ്ച്കുളയില്‍ നിന്നു മാറ്റിയതാണ്. പക്ഷേ ആള്‍ക്കൂട്ടം വന്‍തോതില്‍ എത്തിയതോടെ സ്ഥിതി നിയന്ത്രണാതീതമാകുകയായിരുന്നു. ആള്‍ക്കൂട്ടത്തിലേക്കു നുഴഞ്ഞു കയറിയ ചിലരാണ് അക്രമത്തിനു കാരണം.
അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കുമെന്നും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിനു മറുപടിയായി ഖട്ടര്‍ വ്യക്തമാക്കി. ഹരിയാനയിലെ ജില്ല തിരിച്ചുള്ള ക്രമസമാധാന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റു. നൂറു കണക്കിന് വാഹനങ്ങള്‍ക്ക് തീയിട്ടു. പ്രശ്‌നബാധിത മേഖലകളിലെല്ലാം സൈന്യത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. റാം റഹിമിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഒന്നരലക്ഷത്തോളം അനുയായികളാണ് തെരുവിലേക്കിറങ്ങിയത്. അക്രമസാധ്യതയെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും ഇത്രയും പേര്‍ എങ്ങനെ ഇവിടെയെത്തിയെന്ന് വിശദീകരണം നല്‍കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിട്ടും ജനം പിരിഞ്ഞു പോയില്ല. തുടര്‍ന്നായിരുന്നു സൈന്യത്തിന്റെ വരവ്. അഞ്ചു മണിയോടെ പഞ്ച്കുളയില്‍ സൈന്യമിറങ്ങി. അക്രമം തടയാന്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശം വരുമ്പോഴേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും അക്രമം പടര്‍ന്നിരുന്നു.



പഞ്ച്കുളയിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് ഹരിയാന ഡിജിപി ബി.എസ്.സന്ധു പറഞ്ഞു. നഗരത്തിലെ അക്രമത്തില്‍ ഏഴു പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി തിരച്ചിലും ശക്തമാക്കി. പിടിയിലായ ദേര സച്ചാ സൗദ പ്രവര്‍ത്തകരില്‍ നിന്ന് റൈഫിളുകളും പിസ്റ്റളുകളും വെടിയുണ്ടകളും ലഹരിവസ്തുക്കളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. 65 വാഹനങ്ങളില്‍ നിന്നായിരുന്നു ഇവ പിടിച്ചെടുത്തത്.

ഗുര്‍മീത് റാം റഹിം സിങ്ങിന്റെ സ്വകാര്യ അംഗരക്ഷകരെന്ന് അവകാശപ്പെട്ട ആറു പേരെയും ആയുധങ്ങള്‍ സഹിതം പൊലീസ് പിടികൂടി. ഒരു പിസ്റ്റളും 25 വെടിയുണ്ടകളുമാണ് പിടിച്ചെടുത്തത്. പഞ്ച്കുളയിലെ അക്രമത്തിനു ശേഷം ചണ്ഡിഗഢിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്. ചണ്ഡിഗഢിലേക്ക് പ്രവേശിക്കാനെത്തിയ നൂറിനടുത്ത് പ്രവര്‍ത്തകരെ നേരത്തേത്തന്നെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ഇവരെ സെക്ടര്‍ 16 ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ താത്കാലിക ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



മറ്റ് സംസ്ഥാനങ്ങളിലേക്കും അക്രമം പടര്‍ന്നതിനെത്തുടര്‍ന്ന് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇതുവരെ 30 പേരുടെ ജീവനെടുത്ത സംഘര്‍ഷത്തില്‍ 17 മരണം പഞ്ച്കുളയിലും ഏഴെണ്ണം ചണ്ഡിഗഢിലുമായിരുന്നു. കോടതിവിധി റാം റഹിമിനെതിരായാല്‍ കലാപ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സ്വീകരിച്ച സകല ജാഗ്രതാ നടപടികളും നിലനില്‍ക്കെയാണ് കലാപം തലസ്ഥാന നഗരിയിലേക്കും വ്യാപിച്ചത്. ഡല്‍ഹി ആനന്ദ് വിഹാറില്‍ രണ്ട് ട്രെയിന്‍ ബോഗികള്‍ അഗ്‌നിക്കിരയാക്കി. ഡല്‍ഹി മെട്രോയിലെ സുരക്ഷ സിഐഎസ്എഫ് ശക്തമാക്കി; മെട്രോ പാതയിലുടനീളം ധ്രുതകര്‍മസേനയുടെ സഹകരണത്തോടെ പട്രോളിങ് നടത്തുന്നുണ്ട്. ഡല്‍ഹി-ലാഹോല്‍ ബസ് സര്‍വീസുകള്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ റദ്ദാക്കി. സെന്‍ട്രല്‍, നോര്‍ത്ത് ഡല്‍ഹിയിലൊഴികെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലും നിരോധനാജ്ഞയുണ്ട്.

പഞ്ചാബിലും ഹരിയാനയിലും സൈന്യത്തെ വിന്യസിച്ചു. തിങ്കളാഴ്ച വരെ കാവല്‍ തുടരും.
അക്രമങ്ങളെ അപലപിച്ച് രാഷ്ട്രപതി; സമാധാനം പാലിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം.

അക്രമസംഭവങ്ങളെ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അപലപിച്ചു.
പഞ്ചാബിലെ മലോട്, ബലൗണ റയില്‍വേ സ്‌റ്റേഷനുകള്‍ക്ക് തീയിട്ടു
പഞ്ചാബ്, ഹരിയാന വഴിയുള്ള 250 ട്രെയിനുകള്‍ റദ്ദാക്കി
ജ്യോതിനഗറിലും ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും ബസുകള്‍ക്ക് തീയിട്ടു

ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ 15 വര്‍ഷം മുന്‍പ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ കാഴ്ചക്കാരാക്കി അഴിഞ്ഞാടുന്ന ദേരാ സച്ച സൗദ പ്രവര്‍ത്തകര്‍ ഒട്ടേറെ പൊതുമുതലും നശിപ്പിച്ചു. അക്രമികള്‍ റയില്‍വേ സ്‌റ്റേനുകള്‍ക്കും ട്രെയിനുകള്‍ക്കും തീയിട്ടു. പൊലീസിന്റെയും അഗ്‌നിശമന േസനയുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വാഹനങ്ങളും പെട്രോള്‍ പമ്പുകളും കലാപകാരികള്‍ അഗ്‌നിക്കിരയാക്കി.



അതിനിടെ, കനത്ത സുരക്ഷാ സന്നാഹത്തോടെ ഗുര്‍മീത് റാം റഹിമിനെ റോഹ്തക് ജയിലിലേക്കു മാറ്റി. അക്രമം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് വ്യോമമാര്‍ഗമാണ് ഇയാളെ ജയിലിലെത്തിച്ചത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുകള്‍ നശിപ്പിച്ച് ഗുര്‍മീത് അനുയായികള്‍ അഴിഞ്ഞാട്ടം തുടരുന്ന സാഹചര്യത്തില്‍, നഷ്ടപരിഹാരമായി ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സ്വത്തുക്കള്‍ വിറ്റ് നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ്.
ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കു പിന്നാലെ ഹരിയാനയിലും ചണ്ഡിഗഢിലും ഉടലെടുത്ത സംഘര്‍ഷമാണ് വന്‍ കലാപമായി വളര്‍ന്നിരിക്കുന്നത്. വിധിക്കു പിന്നാലെ സുരക്ഷാ സേനയും ഗുര്‍മീതിന്റെ അനുയായികളും തമ്മില്‍ പഞ്ച്കുല പ്രത്യേക സിബിഐ കോടതിക്കു മുന്നിലും സമീപ പ്രദേശങ്ങളിലും ഏറ്റുമുട്ടി.

വിധി പുറത്തുവന്നയുടന്‍ കോടതിക്കു പുറത്ത് സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തി. കൂടാതെ, കോടതിക്കു പുറത്തു തടിച്ചുകൂടിയിരുന്ന അനുയായികളെ പൊലീസ് നീക്കി. പഞ്ച്കുളയുടെ വിവിധ മേഖലകളിലെ വൈദ്യുത ബന്ധവും ഇന്റര്‍നെറ്റ് കണക്ഷനും വിച്ഛേദിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയുമടക്കമുള്ളവ ഉപയോഗിച്ചു. പഞ്ചാബിലെ മാന്‍സയില്‍ പ്രതിഷേധക്കാര്‍ രണ്ട് പൊലീസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. വിവിധ മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കു നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അതിക്രമമുണ്ടായി. ഫിറോസ്പുര്‍, ഭട്ടിന്‍ഡ എന്നിവിടങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (25 minutes ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (35 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (42 minutes ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (53 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (2 hours ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (2 hours ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (14 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (14 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (14 hours ago)

Malayali Vartha Recommends