ദേര സച്ചാ സൗദ; അക്രമികളെ വെടിവെയ്ക്കന്‍ സൈന്യത്തിന് അനുവാദം കൊടുത്തു

ഗുര്‍മീത് റാം റഹീമിന്റെ ശിക്ഷാവിധിയില്‍ പ്രതിഷേധിച്ച് അനുയായികള്‍ നടത്തുന്ന അക്രമത്തിനെ ശക്തമായ രീതിയില്‍ നേരിടാന്‍ സൈന്യത്തിന് കേന്ദ്രത്തിന്റെ അനുമതി. അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവ് നല്‍കി.
അതേ സമയം ഹരിയാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി. ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. നാട് കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കയ്യും കെട്ടിയിരുന്നു എന്നാണു പഞ്ചാബ്, ഹരിയാന ഹൈക്കോടതി പറഞ്ഞത്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രിയെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിക്കു വിളിപ്പിച്ചതിനു പിന്നാലെയാണു ഹൈക്കോടതിയുടെ വിമര്‍ശനം.
കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട ഹരിയാന സര്‍ക്കാര്‍ അക്രമികള്‍ക്കു കീഴടങ്ങിയോ എന്നും ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രിക്ക് എങ്ങനെയാണു കാര്യങ്ങളക്കുറിച്ചു ബോധ്യമില്ലാതിരിക്കുന്നതെന്നും കോടതി രൂക്ഷഭാഷയില്‍ ചോദിച്ചു. ദേര സച്ചാ സൗദയുടെ ഹരിയാനയിലെ ആസ്ഥാനത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. റാം റഹിമിന്റെ അനുയായികളെ സംഘര്‍ഷമേഖലയില്‍നിന്ന് ഒഴിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
ഒരു ലക്ഷത്തോളം അനുയായികള്‍ തമ്പടിച്ചിരിക്കുന്ന സിര്‍സയിലെ ആസ്ഥാനത്തു സൈന്യവും ദ്രുതകര്‍മസേനയും അക്രമം നേരിടാനുള്ള പൂര്‍ണസന്നാഹങ്ങളുമായി രംഗത്തുണ്ട്. അനുയായികളെ ഒഴിപ്പിച്ചശേഷം, കുരുക്ഷേത്രയിലെ ഒന്‍പത് ആശ്രമങ്ങള്‍ ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്ന് അടച്ചുപൂട്ടി. ഇവിടെനിന്നു മാരാകായുധങ്ങള്‍ പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha

























