ആധാര്‍ കാര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി രംഗത്ത്
ആധാര്‍ കാര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി രംഗത്ത്. ആധാറില്‍ ചേര്‍ക്കുന്ന ബയോമെട്രിക് വിവരങ്ങള്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങള്‍ തടയുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ബയോമെട്രിക് വിവരങ്ങള്‍ എങ്ങനെ സഹായകമാവുമെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.
ഇന്ത്യയിലെ ഓരോ പൗരനും ആധാറില്‍ നല്കുന്ന വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പില്ലെന്നും ആധാറുമായി ബന്ധപ്പെട്ട് വന്‍വീഴ്ചകള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചു. ഈ രഹസ്യ വിവരങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് വ്യക്തതയില്ലെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിന്റെ വാദം അടുത്താഴ്ചയും തുടരും.
https://www.facebook.com/Malayalivartha