രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച വ്യോമസേന കമാന്‍ഡോ കോര്‍പറല്‍ ജ്യോതി പ്രകാശ് നിരാലക്ക് അശോകചക്ര പുരസ്കാരം
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ ആറു തീവ്രവാദികളെ വധിക്കുന്നതിനിടെ രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച വ്യോമസേന കമാന്‍ഡോ കോര്‍പറല്‍ ജ്യോതി പ്രകാശ് നിരാലക്ക് അശോകചക്ര പുരസ്കാരം. ഇന്ന് നടക്കുന്ന റിപ്പബ്ലിക്ദിന പരേഡില്‍ പുരസ്കാരം അദ്ദേഹത്തിന്റെ ഭാര്യ സുഷമ നന്ദും അമ്മ മാലതി ദേവിയും ചേര്‍ന്ന് സ്വീകരിക്കും. ഒരു കീര്‍ത്തിചക്ര, 14 ശൗര്യചക്ര എന്നിവയടക്കം 390 ധീരത പുരസ്കാരങ്ങളാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചത്
വ്യോമസേനയുടെ ചരിത്രത്തില്‍ അശോകചക്ര നേടുന്ന മൂന്നാമത് സൈനികനാണ് നിരാല. സുഹാസ് ബിശ്വാസ് (1953), രാകേഷ് ശര്‍മ (1984) എന്നിവരാണ് മുമ്പ് ഈ പുരസ്കാരം നേടിയവര്‍. 2017 നവംബര്‍ 18ന് ബന്ദിപ്പുര ഗ്രാമത്തില്‍ രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനോടൊപ്പം നടത്തിയ ഓപറേഷനിടെയാണ് വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോ സ്ക്വാഡില്‍ അംഗമായ നിരാല ജീവത്യാഗം ചെയ്തത്.
കരസേനയിലെ ജമ്മുകശ്മീര്‍ ഇന്‍ഫന്‍ട്രിയിലെ മേജര്‍ വിജയന്ത് ബിസ്തിനാണ് കീര്‍ത്തിചക്ര. മേജര്‍ അഖില്‍ രാജ്, ക്യാപ്റ്റന്മാരായ രോഹിത് ശുക്ല, അഭിനവ് ശുക്ല, പ്രദീപ് ആര്യ, ഹവില്‍ദാര്‍മാരായ മുബാറക് അലി, രബീന്ദ്ര ഥാപ്പ, നായക് നരേന്ദര്‍ സിങ്, ലാന്‍സ് നായക് ബദര്‍ ഹുസൈന്, പാരാട്രൂപ്പര്‍ മന്ചു, കോര്‍പറല്‍മാരായ ദേവേന്ദ്ര മെഹ്ത, നിലേഷ് കുമാര്‍ നയന്‍, സര്‍ജന്റ് ഖൈര്‍നാര്‍ മിലിന്ദ് കിഷോര്‍ എന്നിവര്‍ക്കാണ് ശൗര്യചക്ര.
https://www.facebook.com/Malayalivartha