മോദി പരാജയപ്പെട്ടുവെന്ന് വിശ്വസിക്കുന്നവരുടെ എണ്ണത്തിൽ വൻവര്‍ദ്ധനവ് ;ബി.ജെ.പിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തം ; രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വൻവര്‍ദ്ധനവെന്ന് റിപ്പോർട്ട് ;എ.ബി.പി-സി.എസ്.ഡി.എസ് സര്‍വ്വെ റിപ്പോർട്ട് പുറത്ത്

2019 പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം കുറയുമെന്ന് ലോക്‌നീതി-സി.എസ്.ഡി.എസ്-എ.ബി.പി സര്‍വ്വെ (മൂഡ് ഓഫ് ദ നാഷന്‍). 2017 മെയ് മാസത്തിനും 2018 ജനുവരിക്കുമിടയില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം 5 ശതമാനം കുറഞ്ഞതായി സര്‍വ്വെ പറയുന്നു.
19 സംസ്ഥാനങ്ങളിലെ 75 ലോക്‌സഭാ മണ്ഡലങ്ങളില്‍ 14,336 വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയാണ് സര്‍വ്വെ ഫലമാണ് പുറത്തു വന്നത്. നിലവിലെ സാഹചര്യത്തില്‍ വോട്ടെടുപ്പ് നടത്തിയാല്‍ എന്‍.ഡി.എയ്ക്ക് 293-309 സീറ്റുകള്‍ ലഭിക്കുമെന്നും യു.പി.എയ്ക്ക് 122-132 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വ്വെ പറയുന്നു. 2014 പൊതുതെരഞ്ഞെടുപ്പില്‍ 336 സീറ്റുകളാണ് എന്‍.ഡി.എയ്ക്ക ലഭിച്ചിരുന്നത്.
കഴിഞ്ഞ എട്ട് മാസത്തിനിടെ മോദിയുടെ ജനപ്രീതി കുറഞ്ഞെന്നും ഇത് 44 ശതമാനത്തില്‍ നിന്ന് 37 ശതമാനമായെന്നും സര്‍വ്വെ പറയുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നവരുടെ ശതമാനം വര്‍ദ്ധിച്ചതായും സര്‍വ്വെ പറയുന്നു.ബി.ജെ.പി വാഗ്ദാനം ചെയ്ത പോലെ ‘അച്ഛേദിന്‍’ കൊണ്ടു വരുന്നതില്‍ മോദി പരാജയപ്പെട്ടുവെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്നും സര്‍വ്വെ പറയുന്നു.
https://www.facebook.com/Malayalivartha























