പഞ്ചാബിലെ കൊടും കുറ്റവാളി ഹര്‍ജിന്ദര്‍ സിങ് എന്ന വിക്കി ഗൗണ്ടര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പഞ്ചാബിലെ കൊടും കുറ്റവാളി ഹര്‍ജിന്ദര്‍ സിങ് എന്ന വിക്കി ഗൗണ്ടര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നഭ ജയില്‍ ആക്രമിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തിയ സംഭവത്തിന്റെ സൂത്രധാനും ഗൗണ്ടറുടെ സഹായിയുമായിരുന്ന പ്രേമ ലഹോറിയയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരു കുപ്രസിദ്ധ കുറ്റവാളിക്ക് പരിക്കേറ്റിട്ടുണ്ടെന്നും മറ്റൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ജയിലിലായിരിക്കുമ്പോഴും ഫേസ്ബുക്കില്‍ സജീവമായിരുന്നു വിക്കി ഗൗണ്ടര്‍. ജയിലിലിരിക്കെ തന്റെ ഉത്തരവ് പ്രകാരം നടന്ന കൊലപാതകങ്ങള്‍ എന്ന പേരില്‍ നിരവധി ഫോട്ടോകളും വിഡിയോകളും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വിക്കി ഗൗണ്ടറിനെ രക്ഷിക്കാനാണ് 2016 നവംബറില്‍ പാട്യാലയിലെ നഭ ജയില്‍ ആക്രമിച്ചത്. െപാലീസുകാരന്ന വ്യാജേന എത്തി രണ്ട് തീവ്രവാദികളെയും നാലു കൊള്ളക്കാരെയുമുള്‍പ്പെടെ 12 പേരെ ഒരു സംഘം രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ പൊലീസുമായി ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്ന് ആറു പേര്‍ പിടിക്കപ്പെട്ടെങ്കിലും ബാക്കി ആറുപേരും കടന്നുകളഞ്ഞു.
രക്ഷപ്പെട്ടവരില്‍ ഖലിസ്താനി തീവ്രവാദി ഹര്‍മീന്ദര്‍ സിങ് മിന്റുവുമുണ്ടായിരുന്നു. എന്നാല്‍ മിന്റുവിനെ പൊലീസ് പിന്നീട് പിടികൂടി. ജയിലില്‍ നിന്ന് തന്നെ ജയില്‍ചാട്ട പദ്ധതിക്ക് സഹായം ലഭിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. ഈ പദ്ധതിയുടെ ആസൂത്രകനാണ് കൊല്ലപ്പെട്ട പ്രേമ ലഹോറിയ.
https://www.facebook.com/Malayalivartha























