ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ കണ്ണിൽ മുളകുപൊടി വിതറി ഈ വിരുതൻ തട്ടിയത് നാല് ലക്ഷം രൂപ

കണ്ണിൽ മുളകുപൊടി വിതറിയശേഷം ഒാഫീസ് ബോയിയുടെ കൈയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയ ആൾ പോലീസ് പിടിയിലായി. നാട്ടുകാരുടെ സഹായത്തോടെ മുംബൈ വി.പി റോഡ് പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ 44കാരനായ സയ്യദ് ഷരീഫ് ജലാലുദ്ധീനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊറിയർ കമ്പനി ജീവക്കാരനായ കിഷൻ കോലി(22) ഇടപാടുകാരനിൽ നിന്ന് ശേഖരിച്ച നാല് ലക്ഷം രൂപയുമായി ഒാഫീസിലേക്ക് മടങ്ങുമ്പോഴായിരുന്നു മോഷണം. കിഷൻ ഒാഫീസ് കെട്ടിടത്തിലേക്ക് കയറുന്ന സമയത്ത് ജലാലുദ്ധീൻ പിറകിൽ നിന്ന് വിളിച്ച് കണ്ണിൽ മുളകുപൊടി എറിയുകയായിരുന്നു. കിഷന്റെ കൈയിൽ നിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്തശേഷം ഇയാൾ ഒാടി രക്ഷപ്പെടുന്നതിനിടെ കോലി ബഹളം വെക്കുകയും പരിസരത്തുള്ളവർ ഒാടിക്കൂടുകയും ചെയ്തിരുന്നു. ജനക്കൂട്ടം ചുറ്റും വളഞ്ഞതോടെ ഇയാൾ രക്ഷപ്പെടാൻ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ഭീഷണി മുഴക്കി. ഇൗ സമയത്ത് ഇവിടെ പട്രോളിങിൽ ആയിരുന്ന പൊലീസ് സംഘം സ്ഥലത്ത് എത്തിയശേഷം നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കീഴടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























