സി.പി.എമ്മിന് തിരിച്ചടി; ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പിന്തുണയില്ലാതെ നോട്ടീസ് നല്‍കാന്‍ പോലുമാവില്ല

മെഡിക്കല്‍കോഴ ആരോപണവും സുപ്രീംകോടതി നടപടികള്‍ സുതാര്യമല്ലെന്നും ഉള്ള ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള സി.പി.എം പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടന്ന് കോണ്‍ഗ്രസ്. ഇതോടെ സി.പി.എം നീക്കത്തിന് തിരിച്ചടിയായി. അടുത്ത വര്‍ഷം ചീഫ് ജസ്റ്റിസ് വിരമിക്കാനിരിക്കെ നീക്കം വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. കോണ്ഡഗ്രസ് പിന്തുണയില്ലാതെ സി.പി.എമ്മിന് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കാന്‍ പോലുമാകില്ല. നോട്ടീസ് നല്‍കണമെങ്കില്‍ രാജ്യസഭയില്‍ 50 പേരുടെയും ലോക്‌സഭയില്‍ 100 എം.പിമാരുടെ പിന്തുണ വേണം.
ഈ വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കുകയാണ് പാര്‍ട്ടിലക്ഷ്യമെന്നും നേതാക്കള്‍ വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തിങ്കളാഴ്ച വൈകുന്നേരം ചേരും. കോണ്‍ഗ്രസുമായി യാതൊരു തരത്തിലുള്ള നീക്കുപോക്കോ, സഖ്യമോ വേണ്ടെന്ന സി.പി.എം കേന്ദ്രകമ്മിറ്റി കരട് പ്രമേയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സി.പി.എമ്മുമായി സഹകരിക്കേണ്ടെന്ന ശക്തമായ നിലപാടെടുത്തത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിയാണ് പ്രമേയം കൊണ്ടുവരുന്ന കാര്യം ആദ്യം വ്യക്തമാക്കിയത്.
സുപ്രീംകോടതിയിലെ നടപടിക്രമങ്ങള്‍ സുതാര്യമല്ലെന്നും പ്രധാനപ്പെട്ട കേസുകളും പൊതുതാല്‍പര്യ ഹര്‍ജികളും ചീഫ് ജസ്റ്റിസ് ജൂനിയറായ ജഡ്ജിമാരെ ഏല്‍പ്പിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങള്‍ ഉന്നയിച്ച് മുതിര്‍ന്ന നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് ജുഡീഷ്യറിയിലെ ഭിന്നത പുറത്തായത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ചാണ് ജസ്റ്റിസുമാരായ ജെ.ചലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍ എന്നിവര്‍ മൂന്നാഴ്ച മുമ്പ് വാര്‍ത്താസമ്മേളനം നടത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് ജസ്റ്റിസിനെ കാണാന്‍ ചെന്നെങ്കിലും അദ്ദേഹം അനുമതി നിഷേധിച്ചു.
പിന്നീട് ചീഫ് ജസ്റ്റിസ് ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും പ്രശ്‌നം ഇതുവരെ പരിഹരിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് സീതാറാം യെച്യൂരി ഇംപീച്ച്‌മെന്റ് പ്രമേയത്തെ കുറിച്ച് വ്യക്തമാക്കിയത്. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായം അദ്ദേഹം തേടിയിരുന്നു. ലക്‌നൗവിലെ പ്രസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചിരുന്നു. കോടതിയില്‍ നിന്ന് അനുമതി വാങ്ങി കൊടുക്കാമെന്ന് ഇടനിലക്കാര്‍ ട്രസ്റ്റിന് ഉറപ്പ് നല്‍കുകയും പണം കൈപ്പറ്റുകയും ചെയ്തിരുന്നു. ഇതിന്റെ രേഖകള്‍ സി.ബി.ഐ കണ്ടെടുത്തിരുന്നു.
https://www.facebook.com/Malayalivartha























