സിപ്‌ലയ്ക്ക് എച്ച്.ഐ.വി ചികിത്സയ്ക്കുള്ള മരുന്ന് ഉണ്ടാക്കാൻ അനുമതി

ഇന്ത്യയിലെ പ്രശസ്ത ബഹുരാഷ്ട്ര മരുന്ന് ഉത്പാദകരായ സിപ്‌ലയ്ക്ക് എച്ച്.ഐ.വി ചികിത്സയ്ക്കുള്ള മരുന്ന് ഉത്പാദിപ്പിക്കാന്‍ അനുമതി ലഭിച്ചു. യു.എസ് ഹെല്‍ത്ത് റെഗുലേറ്റര്‍ ആണ് സിപ്‌ലയ്ക്ക് മുതിര്‍ന്നവരിലെ എച്ച്‌ഐവി-വണ്‍ രോഗബാധയ്ക്കുള്ള ടെനോഫോവിര്‍ ഡിസോപ്രോക്‌സില്‍ ഫ്യൂമറേറ്റ് ടാബ്ലറ്റുകളുണ്ടാക്കാന്‍ അനുമതി കൊടുത്തത്. 1935-ലാണ് മുംബൈ ആസ്ഥാനമായി സിപ്‌ല പ്രവര്‍ത്തനം തുടങ്ങിയത്.
ലോകത്താകമാനമുള്ള നൂറിലേറെ രാജ്യങ്ങളില്‍ ഇപ്പോള്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. എട്ട് മരുന്ന് ഉല്‍പാദനയൂണിറ്റുകളാണ് ഇന്ത്യയില്‍ മാത്രം കമ്പനിക്കുള്ളത്. കാല്‍ലക്ഷത്തിലേറെ ജീവനക്കാരും സിപ്‌ലയ്ക്കുണ്ട്.
https://www.facebook.com/Malayalivartha























