"ചന്ദര്‍ ഗുപ്തയെ വധിച്ചത് പാകിസ്താന്‍ ഫാന്‍സ്" ; കസ്ഗഞ്ച് സംഘര്‍ഷത്തിൽ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി വിനയ് കത്യാര്‍

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി വിനയ് കത്യാര്‍. റിപ്പബ്ലിക് ദിനത്തില്‍ 'തിരംഗ ബൈക്ക് റാലി' നടത്തുന്നതിനിടെ ചന്ദന്‍ ഗുപ്തയെ വെടിവച്ച് കൊന്നത് പാകിസ്താന്‍ അനുകൂലികള്‍ ആണ്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കത്യാറുടെ പരാമര്‍ശം.
കസ്ഗഞ്ചിലെ ഈ സംഭവം വളരെ നിരാശപ്പെടുത്തുന്നതാണ്. ചന്ദന്‍ ഗുപ്തയെ വധിച്ചത് പാകിസ്താന്‍ അനുകൂലികളാണ്. അവര്‍ ആ ദൗത്യം ഏറ്റെടുത്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിനയ് കത്യാര്‍ ആവശ്യപ്പെട്ടു.
കസ്ഗഞ്ചില്‍ പാകിസ്താന്‍ അനുഭാവികള്‍ വന്നിരുന്നു. അവര്‍ പാകിസ്താനി പതാകയെ മാത്രമാണ് ബഹുമാനിക്കുന്നത്. അവര്‍ 'പാകിസ്താന്‍ സിന്ദാബാദ്' മുദ്രാവാക്യവും വിളിച്ചിരുന്നു. അവാണ് ഞങ്ങളുടെ ഒരു പ്രവര്‍ത്തകാനെ കൊന്നത്. അവരെ കര്‍ക്കശമായി തന്നെ കൈകാര്യം ചെയ്യണമെന്നും കത്യാര്‍ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ ആര്‍.എസ്.എസ് അനുകൂല സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരീഷത്ത് നടത്തിയ 'തിരംഗ യാത്ര'യ്ക്കിടെയുണ്ടായ സംഘര്‍ഷത്തിലാണ് ചന്ദന്‍ ഗുപ്ത കൊല്ലപ്പെട്ടത്. സുരക്ഷാവീഴ്ചയുടെ പേരില്‍ സ്ഥലം എസ്.പി സുനില്‍ കുമാര്‍ സിംഗിനെ സര്‍ക്കാര്‍ മീററ്റിലെ പോലീസ് ട്രെയിനിംഗ് കോളജിലേക്ക് സ്ഥലംമാറ്റിയിരുന്നു.
https://www.facebook.com/Malayalivartha























