പാസ്പോർട്ട് നിലവിലുള്ളതുപോലെതന്നെ; ഒാറഞ്ച് നിറം നല്‍കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറുന്നു

പാസ്പോര്‍ട്ട് നല്‍കുന്നതിന് ഇപ്പോഴുള്ള രീതി തന്നെ പിന്തുടരും. ഒാറഞ്ച് നിറം നല്‍കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറുകയാണ്. എമിഗ്രേഷന്‍ ക്ലിയറന്‍സ് (ഇ.സി.ആര്) ആവശ്യമുള്ളവരുടെ പാസ്പോര്‍ട്ടിന് ഒാറഞ്ച് നിറം നല്‍കാനായിരുന്നു സർക്കാരിന്റെ നീക്കം. കുടിയേറ്റ തൊഴിലാളികളുടെ പാസ്പോര്‍ട്ടിന് ഒാറഞ്ച് നിറം നല്‍കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥരുടെ പാസ്പോര്‍ട്ടുകളൊഴികെ എല്ലാ പാസ്പോര്‍ട്ടുകള്‍ക്കും കടുംനീല നിറമായിരുന്നു നല്‍കിയിരുന്നത്. ഇതിന് പകരമായാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് (ഇ.സി.ആര്) ആവശ്യമുള്ളവരുടെ പാസ്പോര്‍ട്ടിന് ഒാറഞ്ച് നിറം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരന്മാരായി കാണുന്നതാണ് സര്‍ക്കാറിന്റെ പുതിയ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ പുതിയ രീതിക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ഒാറഞ്ച് പാസ്പോര്‍ട്ട് നല്‍കുന്നതിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാസ്പോര്‍ട്ടിലെ അവസാന പേജില്‍ വിലാസം നല്‍കുന്നത് തുടരാനും തീരുമാനിച്ചു.
https://www.facebook.com/Malayalivartha























