നഗ്നമായ തുടകളുമായി പുരുഷന്‍മാര്‍ ഫുട്ബോള്‍ കളിക്കുമ്പോള്‍ സ്ത്രീകള്‍ നോക്കിനില്‍ക്കുന്നത് ഇസ്ലാമിക ദര്‍ശനങ്ങള്‍ക്കു വിരുദ്ധം; മുഫ്തി അതാര്‍ കാസ്മി

സ്ത്രീകള്‍ ഫുട്ബോള്‍ കളി കാണുന്നതിനെ രൂക്ഷമായി വിമർശിച്ച് ഏഷ്യയിലെ ഏറ്റവും വലിയ സുന്നി മുസ്ലിം മതപഠനകേന്ദ്രമായ ദാറുല്‍ ഉലൂമിലെ മുതിര്‍ന്ന പുരോഹിതന്‍ മുഫ്തി അതാര്‍ കാസ്മി. നഗ്നമായ തുടകളുമായി പുരുഷന്‍മാര്‍ ഫുട്ബോള്‍ കളിക്കുമ്പോള്‍ സ്ത്രീകള്‍ നോക്കിനില്‍ക്കുന്നത് ഇസ്ലാമിക ദര്‍ശനങ്ങള്‍ക്കു വിരുദ്ധമാണെന്ന് അദ്ദേഹം പറയുന്നു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നേരിട്ടുമാത്രമല്ല ടെലിവിഷനില്‍ പോലും ഫുട്ബോള്‍ മത്സരം കാണാന്‍ ഭാര്യമാരെ അനുവദിക്കരുതെന്നും കാസ്മി പറയുന്നു. ഇതുപോലുള്ള കാര്യങ്ങള്‍ കാണാന്‍ സ്ത്രീയെ അനുവദിക്കുന്നതില്‍ നിങ്ങള്‍ക്കു നാണവും ദൈവഭയവുമില്ലേ എന്നദ്ദേഹം ചോദിക്കുന്നു. സുന്നി ഭൂരിപക്ഷരാജ്യമായ സൗദി അറേബ്യയില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്ക് അനുവാദം ലഭിച്ചത് ഈമാസം ആദ്യമാണ്. അതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയില്‍ സുന്നി പുരോഹിതന്‍ യാഥാസ്ഥിതിക സ്ത്രീവിരുദ്ധ നിലപാടുമായി രംഗത്തുവന്നത്. സ്ത്രീകള്‍ ഫുട്ബോള്‍ കാണുന്നത് എന്തിനാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഫുട്ബോള്‍ കളിക്കാരന്റെ തുട കണ്ടുകൊണ്ടിരുന്നാല്‍ സ്ത്രീകൾക്ക് എന്ത് നേട്ടമെന്നും സ്കോര്‍പോലും ശ്രദ്ധിക്കാതെ അവരുടെ ശ്രദ്ധ മുഴുവൻ പുരുഷന്റെ തുടയിലായിരിക്കുമെന്നും കാസ്മി പറഞ്ഞു.
https://www.facebook.com/Malayalivartha























