ഇന്ത്യന്‍ നാവിക സേനയുടെ നെറുകയിലെ പൊന്‍തൂവല്‍ ചാര്‍ത്തി അന്തര്‍വാഹിനിയായ ഐഎന്‍എസ് കരഞ്ച് ഇന്ന് രാവിലെ നീറ്റിലിറങ്ങി

ഇന്ത്യന്‍ നാവികസേനയുടെ നെറുകയിലെ പൊന്‍തൂവല്‍ ചാര്‍ത്തി അന്തര്‍വാഹിനിയായ ഐ.എന്‍.എസ് കരഞ്ച് ഇന്ന് രാവിലെ നീറ്റിലിറങ്ങി. പ്രോജക്ട് 75 ന്റെ ഭാഗമായി ഫ്രാന്‍സിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന മൂന്നാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയാണ് ഐ.എന്‍.എസ് കരഞ്ച്.
നാവികസേന ചീഫ് അഡ്മിറല്‍ സുനില്‍ ലാമ്പയുടെ നേതൃത്വത്തിലാണ് നീറ്റിലിറക്കല്‍ കര്‍മ്മം നടന്നത്. ഐ.എന്‍.എസ് കല്‍വാരി, ഐ.എന്‍.എസ് ഖണ്ഡേരി എന്നിവയുടെ പട്ടികയിലേക്ക് എത്തുന്ന കരഞ്ച് 2019 പകുതിയോടെ നാവികസേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.
1565 ടണ്‍ ഭാരമുള്ള പുതിയ അന്തര്‍വാഹിനി ഗോവയിലെ മഡഗോണ്‍ ഡോക്കിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഐ.എന്‍.എസ് കല്‍വാരി, ഐ.എന്‍.എസ് ഖണ്ഡേരി എന്നിവയുടെ തുടര്‍ പതിപ്പാണ് ഐ.എന്‍.എസ് കരഞ്ച്. ഫ്രഞ്ച് കമ്പനിയായ ഡി.സി എന്നുമായി സഹകരിച്ച് ആറ് ഡീസല്‍ ഇലട്രിക് അന്തര്‍വാഹിനികളാണ് ഇന്ത്യ നിര്‍മിക്കുന്നത്.
2017 ഡിസംബര്‍ 14ന് ഇന്ത്യയുടെ ആദ്യത്തെ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് കല്‍വാരി നാവികസേനയ്ക്ക് കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha
























