വികലാംഗയായ യുവതിയെ പൂജാരി ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന ഭീഷണിയും: പെൺകുട്ടിയുടെ പരാതിയില്‍ പൂജാരി അറസ്റ്റില്‍

വികലാംഗയായ യുവതി ക്ഷേത്രത്തിനുള്ളിൽ പീഡിപ്പിക്കപ്പെട്ടു. ഛത്തീസ്‌ഗഡിലെ ധംതാരി ജില്ലയില്‍ ഏപ്രില്‍ 24നാണ് സംഭവം. കാലിന് വൈകല്യമുള്ള ഇരുപത്തിനാലുകാരി ധംതാരിയില്‍ നിന്നും കമ്പ്യൂട്ടര്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന വഴിയിൽ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ ക്ഷേത്രത്തിലെ പുരോഹിതനായ രാംശങ്കര്‍ വൈഷ്ണവ് എന്ന 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ 'അമ്മ ക്ഷേത്രത്തിലാണ് ജോലിചെയ്യുന്നത്. അതുകൊണ്ടുതന്നെ അമ്മയുടെ അടുക്കലേക്കു ചെന്ന പെൺകുട്ടിയെ പൂജാരി തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും ആയിരുന്നു. മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയപ്പോള്‍ പെണ്‍കുട്ടി പേടി കൊണ്ട് തലകറങ്ങി വീണു.
ബോധം വന്നപ്പോള്‍ താന്‍ പീഡിപ്പിച്ചതായും വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു യുവാവ്. പെണ്‍കുട്ടി സംഭവം രക്ഷിതാക്കളോട് പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ബലാത്സംഗത്തിന് ഇയാള്‍ക്കെതിരെ 376-ാം വകുപ്പ് പ്രകാരം കേസ് എടുത്തു.
https://www.facebook.com/Malayalivartha

























