ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്... ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ബിജെപി നൂറിലധികം സീറ്റില്‍ മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് പതറുന്നു, കോണ്‍ഗ്രസിനു ഭീഷണിയുമായി തൊട്ടു പിന്നാലെ ജനതാദളും

കര്‍ണാടകയിലെ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ലീഡ് നില 100 പിന്നിട്ടു. 222സീറ്റുകളിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ ബി.ജെ.പി 121 , ഭരണകക്ഷിയായ കോണ്‍ഗ്രസ് 59, ജനതാദള്‍ എസ് 40. തീരദേശ മണ്ഡലങ്ങളില്‍ ബി.ജെ.പിയ്ക്കാണ് മുന്‍തൂക്കം. ലിംഗായത്ത് മേഖലകളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തൂക്കുസഭയ്ക്ക് സാദ്ധ്യത കല്പിക്കുമ്പോള്‍ ജനതാദള്‍ എസുമായുള്ള ബന്ധത്തിനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമം നടത്തുന്നത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ജനതാദള്‍ എസിന്റെ തീരുമാനം കര്‍ണാടകയുടെ ഭാവിയില്‍ നിര്‍ണായകമാകും. ഇതോടെ, പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ നിലപാടിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം.
എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിനു പിന്നാലെ കുമാരസ്വാമി സിംഗപ്പൂരിലേക്കു പോയതും രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കു കാരണമായിട്ടുണ്ട്. തൂക്കുസഭയ്ക്കുള്ള സാദ്ധ്യത തെളിഞ്ഞതോടെ ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കള്‍ ജെ.ഡി.എസ് നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.
https://www.facebook.com/Malayalivartha
























