കർണാടക തെരഞ്ഞെടുപ്പ് ജനതാദൾ എസ്സിന് നിർണായകം; ദേവ ഗൗഡയെ കൈ വിടാതെ മൈസൂർ

ജനതാദള്‍ എസ്സ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചടുത്തോളം കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണാടകമായിരുന്നു. കര്‍ണ്ണാടകയില്‍ പ്രകടനം മോശമായാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന തിരിച്ചറിഞ്ഞ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും മക്കളായ എച്ച് ഡി കുമാരസ്വാമിയും എച് ഡി രേവണ്ണയും അരയും തലയും മുറുക്കി രംഗത്തിറങ്ങി. പാര്‍ട്ടിയെ സംബന്ധിച്ചടുത്തോളം തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമായിരുന്നു. ബിഎസ്പി യുമായി സഖ്യത്തില്‍ മത്സരിച്ചതിലൂടെ ദളിത് പിന്‍തുണ നേടുന്നതിനും ജനതാദളിനു കഴിഞ്ഞു.
പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കായ കര്‍ഷകമേഖലയില്‍ പാര്‍ട്ടിക്ക് അവരുടെ മുന്നേറ്റം നിലനിര്‍ത്താനുമായി. മൈസൂര്‍ മേഖലയില്‍ തങ്ങളുടെ മേല്‍ക്കൈ നിലനിര്‍ത്തുന്നതിന് ജനതാദളിന് കഴിയുകയും ചെയ്തു. ഹൈദരാബാദ് കര്‍ണ്ണാടക പോലുള്ള ബിജെപി കോണ്‍ഗ്രസ്സ് മേഖലകളിലും ചെറിയ ചലനങ്ങള്‍ക്കപ്പുറം വലിയ രാഷ്ട്രീയ മുന്നേറ്റത്തിനും ജനതാദള്‍ സെക്യുലറിന് സാധിച്ചു. കര്‍ഷകവോട്ട് ബാങ്കിലൂടെ കര്‍ണ്ണാടകയില്‍ നിര്‍ണ്ണായക ശക്തിയായി ജനതാദള്‍ മാറുമ്പോള്‍ മുന്നോട്ടുള്ള സഖ്യങ്ങളെ സംബന്ധിച്ചുള്ള തീരുമാനവും നിര്‍ണ്ണായകമാകും.
പാര്‍ട്ടി ബിജെപിയെ പിന്‍തുണച്ചാല്‍ ദേവഗൗഡ ഉയര്‍ത്തിയ മതേതര രാഷ്ട്രീയത്തില്‍ നിന്നുള്ള വ്യതിചലനമാകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസാകട്ടെ ജനതാദളിനെ ഒപ്പംകൂട്ടുന്നതിന് സന്നദ്ധമാണ്. എന്നാല്‍ പാര്‍ട്ടിയെ സംബന്ധിച്ച് മുന്നോട്ടുള്ള പോക്കിന് ലാഭകരമായ തീരുമാനത്തിനും അതും അധികാരത്തിനായി പരമാവധി വിലപേശലിന്റെ സാധ്യതകള്‍ മുതലെടുത്തുകൊണ്ടുള്ള തീരുമാനമാകും ജനതാദള്‍ എസ്സ് സ്വീകരിക്കുക.
https://www.facebook.com/Malayalivartha
























