ശ്രീലേഖ ചര്‍ച്ച നടത്തി, ആജീവനാന്ത നികുതി പിരിക്കുന്ന നടപടി കര്‍ണാടക അവസാനിപ്പിക്കും

കേരളം ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങളില്‍ നിന്ന് ആജീവനാന്ത നികുതി ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് കര്‍ണാടകം. കര്‍ണാടക ഗതാഗത മന്ത്രിയുമായി കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ നടത്തിയ ചര്‍ച്ചയിലാണ് കര്‍ണാടകത്തിന്റെ നടപടി.
കര്‍ണാടകത്തിലെ ഗതാഗത നിയമം കഴിഞ്ഞ ഫെബ്രുവരിയില്‍ ഭേദഗതി ചെയ്തിരുന്നു.
ഇതേതുടര്‍ന്നാണ് അന്യസംസ്ഥാന വാഹനങ്ങളില്‍ നിന്ന് അന്യായ നികുതി പിരിക്കാന്‍ തുടങ്ങിയത്. ഒറ്റ ദിവസത്തേക്ക് കര്‍ണാടകയില്‍ പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്ന് പോലും ആജീവനാന്ത നികുതി പിരിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്യസംസ്ഥാന വാഹനങ്ങള്‍ക്കുള്ള ഇളവ് മൂന്ന് മാസമായിരുന്നത് ഒരു മാസമായി ചുരുക്കിയതിനെ തുടര്‍ന്നാണ് നികുതിയുടെ പേരിലുള്ള കൊള്ള ആരംഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























