കോടതി പരിസരത്ത് എഐഡിഎംകെ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി ചാര്‍ജ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി പ്രഖ്യാപിക്കുന്ന ബംഗലൂരു പ്രത്യേക കോടതിക്കു സമീപത്തേക്ക് കയറാന്‍ ശ്രമിച്ച എഐഎഡിഎംകെ പ്രവര്‍ത്തകര്‍ക്കു നേരേ പൊലീസ് ലാത്തിച്ചാര്‍ജ്. തമിഴ്‌നാട് -കര്‍ണാടക അതിര്‍ത്തിയിലെ ഹോസാര്‍ റോഡ് ജങ്ഷനു സമീപമാണ് ലാത്തിച്ചാര്‍ജുണ്ടായത്. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളി തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഹൊസൂരില്‍ നിന്ന് ബംഗലൂരുവിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തി വച്ചു. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























