കതിരൂര്‍ മനോജ് വധക്കേസ് ഏറ്റെടുക്കുമെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ

കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന കതിരൂര്‍ മനോജിന്റെ വധക്കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ കേന്ദ്ര പേഴ്‌സണ്‍ മന്ത്രാലയത്തെ അറിയിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.കതിരൂര്‍ മനോജ് വധക്കേസ് സിബിഐ ഏറ്റെടുക്കുമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. കൊല്ലപ്പെട്ട മനോജിന്റെ വീട്ടില്‍ നേരത്തെ രാജ്‌നാഥ് സിങ് സന്ദര്‍ശനം നടത്തിയിരുന്നു.
ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കിഴക്കെ കതിരൂര്‍ ഇളന്തോടത്ത് കെ. മനോജിനെ വീട്ടില്‍ നിന്ന് തലശേരിലേക്കുള്ള യാത്രയ്ക്കിടെ ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ടു വിക്രമനുള്‍പ്പടെ മൂന്നുപേരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയും സംഘം ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























