ജയിലില്‍ നിന്നൊരു റിമോട്ട് കണ്‍ട്രോള്‍... മുമ്പ് കൂറ് തെളിയിച്ച ജയലളിതയുടെ വിശ്വസ്തന്‍ പനീര്‍ ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാകും; ഇത് രണ്ടാം ഊഴം

ജയലളിതയുടെ നിര്‍ദേശമനുസരിച്ചാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. ജയലളിതയുടെ വിശ്വസ്തനും അനുയായികള്‍ ഒ.പി.എസ് സ്‌നേഹപൂര്‍വം വിളിക്കുന്ന ഒ.പനീര്‍ശെല്‍വം 1951ല്‍ പെരിയാകുളത്തെ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. 1
996ല്‍ പെരിയകുളം മുനിസിപ്പാലിറ്റി ചെയര്‍മാനായിട്ടായിരുന്നു പനീര്‍ശെല്‍വത്തിന്റെ രാഷ്ട്രീയപ്രവേശം. 2001ല്‍ പെരിയകുളത്തുനിന്നു തന്നെ ജയിച്ച് പൊതുമരാമത്ത് മന്ത്രിയായി. താന്‍സി ഭൂമി ഇടപാടിനെ തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ജയലളിത രാജിവച്ചപ്പോള്‍ ജൂനിയറായിരുന്ന പനീര്‍ശെല്‍വമാണ് മുഖ്യമന്ത്രിയായത്. ഭരണം പരിചയമല്ല, മറിച്ച് ജയലളിതയോടുള്ള വിധേയത്വമായിരുന്നു അന്ന് പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രി പദത്തിലെത്തിച്ചത്.
2002 മാര്‍ച്ചില്‍ സുപ്രീംകോടതി നേരത്തെയുള്ള വിധി റദ്ദാക്കിയതിനെ തുടര്‍ന്ന് പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പിന്നീട് പൊതുമരാമത്ത് മന്ത്രിയായി. 2006ല്‍ തിരഞ്ഞെടുപ്പ് അണ്ണാ ഡി.എം.കെയുടെ പരാജയത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























