പോലീസിനുപുറമേ റെയില്‍വേയിലും ദാസ്യപ്പണി; രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ രാജിവച്ചു; 15 വനിതാ ട്രാക്ക് മെയിന്റനര്‍മാര്‍ അധികൃതരുടെ ഭീഷണിസഹിച്ച് ജോലി തുടരുന്നുവെന്നും ആരോപണം

ദാസ്യപ്പണി വിവാദത്തില്‍പെട്ട് ഇന്ത്യന്‍ റെയില്‍വേയും. റെയില്‍വേ ഉദ്യോഗസ്ഥന്റെ പീഡനം സഹിക്കാനാവാതെ മലയാളികളായ മൂന്ന് വനിതാ തൊഴിലാളികല്‍ ജോലിയുപേക്ഷിക്കുകയായിരുന്നു. ആരോപണ വിധേയനായ ഈ ഉദ്യോഗസ്ഥന്‍ തമിഴ്‌നാട്ടിലെ യൂണിയന്‍ നേതാവുകൂടിയാണ് കൂടാതെ ഉദ്യോഗസ്ഥനെതിരേ പരാതിനല്‍കിയ 15 വനിതാ ട്രാക്ക് മെയിന്റനര്‍മാര്‍ അധികൃതരുടെ ഭീഷണിസഹിച്ച് ജോലി തുടരുകയാണെന്നാണ് ഇവര്‍ പറയുന്നത്.
തിരുച്ചിറപ്പള്ളി ഡിവിഷനിലെ മയിലാടുതുറ സെക്ഷനിലെ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ വി. മണിവണ്ണനെതിരേയാണ് ആരോപണം ഉയര്‍ന്നിരികികുന്നത്. വീട്ടിലെ കക്കൂസ് വൃത്തിയാക്കുന്നതുള്‍പ്പെടെ ജോലികള്‍ തങ്ങളെ കൊണ്ട് ചെയ്യിക്കുന്നു, പാളത്തിലെ ജോലിക്കുശേഷം യൂണിയന്‍പരിപാടികള്‍ക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നു എന്നിവയാണ് ഉദ്യോഗസ്ഥനെതിരെയുള്ള പ്രധാന ആരോപണങ്ങള്‍. കൂടാതെ ഉദ്യോഗസ്ഥന്റെ മകന്റെ കല്യാണത്തിന് 'കേരള സ്‌റ്റൈലി'ല്‍ അതിഥികളെ സ്വീകരിക്കാനും മറ്റ് ഒരുക്കങ്ങള്‍ക്കും തങ്ങളെ ഉപയോഗിച്ചെന്നും പരാതിയുണ്ട്.
അതേസമയം പ്രതികാരനടപടികള്‍ ഭയന്ന് ചിലര്‍ ജോലിക്കുപോകാതായി. നാട്ടിലെത്തി മറ്റൊരു ജോലിക്കായി ശ്രമം തുടങ്ങിയ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. രണ്ടുപേര്‍ ജോലിക്കായി ശ്രമം തുടരുകയാണ്. അന്വേഷണസമിതിയില്‍ മലയാളികളുണ്ടായിരുന്നില്ലെന്നും പോലീസിലും മനുഷ്യാവകാശ കമ്മിഷനിലും നല്‍കിയ പരാതികളില്‍ ഏകപക്ഷീയമായ അന്വേഷണമായിരുന്നുവെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha