ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നിന്ന് എകെ 47 തോക്കുമായി പോലീസ് ഉദ്യോഗസ്ഥനെ കാണാതായി

ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍നിന്ന് എകെ47 തോക്കുമായി പോലീസ് ഉദ്യോഗസ്ഥനെ കാണാതായി. സ്‌പെഷല്‍ പോലീസ് ഓഫീസര്‍ ഇര്‍ഫാന്‍ അഹമ്മദ് ധാറിനെയാണ് കാണാതായത്.
പാംപൂര്‍ സ്‌റ്റേഷനില്‍നിന്നും ചൊവ്വാഴ്ചയാണ് ഇര്‍ഫാനെ കാണാതായിരിക്കുന്നത്. പുല്‍വാമ കകപുര സ്വദേശിയാണ് ഇര്‍ഫാന്‍. ഇയാളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha