എകെ-47 തോക്കുമായി കാണാതായ പോലീസ് ഉദ്യോഗസ്ഥന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നു

ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ നിന്ന് എകെ-47 തോക്കുമായി കാണാതായ പോലീസ് ഉദ്യോഗസ്ഥന്‍ ഭീകരസംഘടയില്‍ ചേര്‍ന്നെന്ന് വിവരം. ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദിനാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്.
സ്പെഷല്‍ പോലീസ് ഓഫീസര്‍ ഇര്‍ഫാന്‍ അഹമ്മദ് ധാറിനെയാണ് ചൊവ്വാഴ്ച പാംപോര്‍ സ്റ്റേഷനില്‍ നിന്നും കാണാതായത്. ഹിസ്ബുള്‍ മുജാഹിദീന്‍ വക്താവ് ബുര്‍ഹാന്‍-ഉ-ദിന്‍ ആണ് ഇത് ഇക്കര്യം അവകാശപ്പെട്ടത്. പുല്‍വാമ കകപുര സ്വദേശിയായ ഇര്‍ഫാനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha