Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

അഞ്ച് വര്‍ഷം സര്‍ക്കാരിനെ കാത്തു സൂക്ഷിച്ചു... ബിജെപി നേതാക്കള്‍ കാശ് അടങ്ങിയ ബാഗുമായി പുതുച്ചേരിയില്‍ ക്യാമ്പ് ചെയ്ത് എംഎല്‍എമാരെ വിലക്ക് വാങ്ങി... ഖേദം അറിയിച്ച് നാരായണസ്വാമി...

01 MARCH 2021 10:50 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയം; പഞ്ചലോഹ വിഗ്രഹക്കടത്തിൽ പണം കൈപ്പറ്റിയ 'ഉന്നതൻ' ആരെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര; കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്ര ഫെബ്രുവരിയിൽ; മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കെ. കരുണാകരൻ്റെ 15ാം ചരമവാർഷികദിനം; അദ്ദേഹം ഡി.ഐ.സി ഉണ്ടാക്കേണ്ടി വന്ന സാഹചര്യം വേദനയോടെ ഓർക്കേണ്ടി വരുന്നു; സ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ഭൂരിപക്ഷം നഷ്ടമായ നാരാണയസ്വാമി സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പിനെ ഇപ്പോൾ നേരിടുകയാണ്.

കേരളത്തോടൊപ്പം ഏപ്രില്‍ ആറിനാണ് പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. സര്‍ക്കാര്‍ താഴെ വീണ് ആഴ്ചകള്‍ക്ക് ശേഷം തന്‍റെ സര്‍ക്കാരിനെ ബിജെപി താഴ ഇറക്കാന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് വി. നാരാണയ സ്വാമി വെളിപ്പെടുത്തി.

അഞ്ച് വര്‍ഷം സര്‍ക്കാരിനെ‌ തകരാതെ താന്‍ ചേർത്ത് പിടിച്ച് നിര്‍ത്തിയെന്ന് നാരായണസ്വാമി പറഞ്ഞു. സര്‍ക്കാരിന്‍റെ കാലാവധി തീരാന്‍ 10 ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപടലോടെ ബിജെപി ചാടിച്ചതെന്നും 2016 മുതല്‍ ബിജെപി ഇതിനായി നിരന്തരം അഹോരാത്രം പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും നാരായണ സ്വാമി കുറ്റപ്പെടുത്തി.

തന്‍റെ മന്ത്രിസഭയിലെ അംഗമായ ആറുമുഖം നമശിവായം ബിജെപിയുമായി അടുപ്പത്തിലായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇദ്ദേഹം അകലം പാലിച്ചിരുന്നു. അതിന് ശേഷം അദ്ദേഹത്തോട് അടുപ്പമുള്ള മറ്റൊരു എം‌എൽ‌എയും ബിജെപിയിലേക്ക് കളം മാറ്റി ചവിട്ടി.

 

എംഎല്‍എമാര്‍ക്ക് റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ഉള്ളതിനാൽ എൻ‌ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ഇൻ‌കം ടാക്സ് എന്നിവ ഉപയോഗിച്ച് ബിജെപി അവരെ വലവീശിപ്പിടിച്ചെന്ന് നാരായണ സ്വാമി പറഞ്ഞു. തനിക്കെതിരായ ഐ-ടി കേസ് അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് മറ്റൊരു എം‌എൽ‌എ ജോൺ കുമാര്‍ ബിജെപിയിലേക്ക് പോയത്.

ഡി‌എം‌കെയിൽ നിന്നുള്ള മറ്റൊരു എം‌എൽ‌എയും പിന്നാലെ രാജിവച്ചു, കാരണം അദ്ദേഹത്തിനും റിയൽ എസ്റ്റേറ്റ് ബന്ധമുണ്ട്. കോണ്‍ഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി കേന്ദ്രത്തിലുള്ള അധികാരത്തെയും പണത്തെയും ഉപയോഗിച്ചെന്നും നാരായണ സ്വാമി ആരോപിക്കുന്നു.

മുഖ്യമന്ത്രി തങ്ങളെ പാര്‍ട്ടിയില്‍ ഒതുക്കാന്‍ ശ്രമിച്ചുവെന്ന് രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപിച്ചിരുന്നു. ഈ ആരോപണം നാരായണ സ്വാമി നിഷേധിച്ചു. അവരെ പാര്‍ട്ടിയില്‍ ഒതുക്കുന്നു എന്ന് പരാതി ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ പ്രതകരിച്ചില്ല.

 

സര്‍ക്കാര്‍ കാലാവധി അവസാനിക്കുന്നതിന്‍റെ തൊട്ടു മുമ്പ് എന്തിന് ബിജെപിയിലേക്ക് പോയി, നേരത്തെ പോകാമായിരുന്നില്ലേ. ഇതൊരു തന്ത്രമാണ്. ബിജെപിയിലേക്ക് പോയതിന് അവര്‍ പല വിശദീകരണവും നല്‍കുന്നുണ്ട്, എന്നാല്‍ പോണ്ടിച്ചേരിയിലെ ജനങ്ങള്‍ക്ക് എല്ലാം മനസിലാകുമെന്നും നാരായണസ്വാമി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചയാണ് നാരായണ സ്വാമി സര്‍ക്കാര്‍ നിലം പതിച്ചത്. അഞ്ച് കോൺഗ്രസ് എം.എൽ.എമാരും ഒരു ഡി.എം.കെ എം.എൽ.എയും രാജിവെച്ചതോടെയാണ് സർക്കാറിന് ഭൂരിപക്ഷം നഷ്ടമായത്.

ബി.ജെ.പി നേതാക്കള്‍ പണമടങ്ങിയ ബാഗുമായി പുതുച്ചേരിയില്‍ ക്യാമ്പ് ചെയ്ത് എംഎല്‍എമാരെ വിലക്ക് വാങ്ങുകയായിരുന്നുവെന്നാണ് ഇപ്പോഴും അദ്ദേഹം വിശ്വസിക്കുന്നത്. അതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ പ്രഖ്യാപിച്ചു.

വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിച്ചു.

 

പിന്നീട് അദ്ദേഹം ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമർപ്പിച്ചു. തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ സര്‍ക്കാര്‍ താഴെവീണത്.

കേന്ദ്ര സര്‍ക്കാരിനെതിരെയും മുന്‍ ഗവര്‍ണര്‍ കിരണ്‍ബേദിക്കെതിരെയും വിശ്വാസവോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. കിരണ്‍ബേദിയെ വച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചുവെന്നും പുതുച്ചേരിക്ക് വരേണ്ട ഫണ്ട് തടഞ്ഞുവച്ച് ഗൂഢാലോചന നടത്തിയെന്നും നാരായണസ്വാമി വാദിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസ്റ്റഡിയിൽ നിലവിളിച്ച് D മണി, കടകംപള്ളിയുടെ വീട്ടിലേക്ക് പാഞ്ഞ് SIT ,കൂട്ടത്തോടെ ജയിലിലേക്ക്..! ഒരേ ദിവസം ആ രണ്ട് അറസ്റ്റ്  (2 minutes ago)

കളഭത്തിൽ ആറാടി നിൽക്കുന്ന ഗുരുവായൂരപ്പനെ അടുത്ത ദിവസം നിർമാല്യംവരെ ഭക്തർക്ക് ദർശിക്കാനാകും...  (21 minutes ago)

വായുനിലവാരം അതീവ ഗുരുതരം  (32 minutes ago)

യുഎസിൽ ആയിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി  (46 minutes ago)

സന്നിധാനത്ത് ദർശനത്തിന് എത്തിയവർ 30 ലക്ഷം കവിഞ്ഞു  (1 hour ago)

. സ്ത്രീകൾ ഉൾപ്പെട്ട കാര്യങ്ങളിൽ ദോഷാനുഭവങ്ങൾ വരാതെ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.  (1 hour ago)

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇ  (1 hour ago)

മെസ് നടത്തിപ്പ് കരാർ സ്വന്തമാക്കി വനിതാസംരംഭക  (1 hour ago)

40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...  (1 hour ago)

യുവാവിനു പിന്നാലെ മുത്തശ്ശിയും അവരുടെ സഹോദരിയും... സങ്കടക്കാഴ്ചയായി...  (2 hours ago)

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു....    (2 hours ago)

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു  (2 hours ago)

പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം  (2 hours ago)

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (2 hours ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (3 hours ago)

Malayali Vartha Recommends